അലനല്ലൂര്‍:സാധാരണക്കാരിലേക്ക് ബാങ്കിംഗ് സേവനങ്ങള്‍ ഏറ്റവും വേഗത്തിലും ലളിതവുമായി എത്തിക്കുന്ന അലനല്ലൂര്‍ സഹകരണ അര്‍ബ്ബന്‍ ക്രെഡിറ്റ് സൊസൈറ്റി കണ്ണംകുണ്ട് റോഡില്‍ ആധുനിക സൗകര്യങ്ങളോടു കൂടിയ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം തുടങ്ങി.പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും പതിനഞ്ചാം വാര് ഷികാഘോഷവും അഡ്വ.എന്‍.ഷംസുദ്ദീന് എംഎല്‍എ ഉദ്ഘാടനം ചെയ്തു.ലോക്കര്‍ ഉദ്ഘാടനം സഹകരണ സംഘം അസി.രജിസ്ട്രാര്‍ കെ.ജി.സാബുവും ലാഭവിഹിത വിതരണോദ്ഘാടനം മണ്ണാര്‍ക്കാട് സര്‍ക്കിള്‍ സഹകരണ യൂണിയന് ചെയര്മാന് എം പുരുഷോത്തമ നും നിര്‍വ്വഹിച്ചു.
അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മുള്ളത്ത് ലത അധ്യക്ഷ യായി.ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഹംസ,ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ വി.അബ്ദുല്‍ സലീം,ഗ്രാമ പഞ്ചായത്ത് അംഗ ങ്ങളായ ആയിഷാബി ആറാട്ടുതൊടി,കെ.മുസ്തഫ,അലനല്ലൂര്‍ സര് വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം അബൂബക്കര്‍, കുമരം പുത്തൂര്‍ കോ ഓപ്പറേറ്റീവ് ഹൗസിംഗ് സൊസൈറ്റി പ്രസിഡന്റ് വി.പ്രഭാകരന്,അലനല്ലൂര്‍ റൂറല്‍ ക്രെഡിറ്റ് സൊസൈറ്റി പ്രസിഡന്റ് ഹബീബുള്ള അന്‍സാരി,വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ ആലായന്‍ അബ്ദുല്‍ റഷീദ്,ടോമി തോമസ്, കെ.വേണുഗോപാല്‍, കെ.കൃഷ്ണകുമാര്‍,അഡ്വ.ജയകുമാര്‍,വ്യാപാരി നേതാവ് ലിയാക്ക ത്തലി,പിഎം ദാമോദരന്‍ നമ്പൂതിരി മാസ്റ്റര്‍,പി ശ്രീനിവാസന് എന്നിവര്‍ സംസാരിച്ചു.സംഘം പ്രസിഡന്റ് വി അജിത്കുമാറും സ്വാഗതവും സംഘം സെക്രട്ടറി ഒ.വി.ബിനേഷ് നന്ദിയും പറഞ്ഞു.
സാധാരണക്കാരന്റെ സാമ്പത്തിക പ്രശ്നങ്ങള്‍ക്ക് പരിഹാര കേന്ദ്രമായി വര്‍ത്തിക്കുന്ന സംഘത്തിന്റെ സാമൂഹ്യ ആരോഗ്യ മേഖലകളിലും ക്രിയാത്മകമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്ന ത്.ബിരുദ പഠനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി മണ്ണാര്ക്കാ ട് യൂണിവേഴ്സല്‍ കോളേജില്‍ പഠന സൗകര്യം നല്കുന്ന സ്കോള ര്‍ഷിപ്പ് പദ്ധതിയായ വിദ്യാമിത്രം,കാന്‍സര്‍ രോഗികള്‍ക്ക് കൈ ത്താങ്ങേകുന്ന കോഴിക്കോട് എംവിആര്‍ കാന്‍സര്‍ സെന്ററുമായി സഹകരിച്ച് നടപ്പിലാക്കുന്ന കാന്‍കെയര്‍ പദ്ധതി എന്നിവ ശ്രദ്ധേയ മാണ്.
