കോട്ടോപ്പാടം: ഗൈഡന്‍സ് ആന്റ് അസിസ്റ്റന്‍സ് ടീം ഫോര്‍ എം പവറിങ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ കോട്ടോപ്പാ ടം പഞ്ചായത്ത് പരിധിയിലെ ത്രിതല പഞ്ചായത്ത് ജനപ്രതിനിധിക ള്‍ക്കുള്ള സ്നേഹാദരവും സാരഥി സംഗമവും ശ്രദ്ധേയമായി. കോ ട്ടോപ്പാടം കെ.എ.എച്ച് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഓഡിറ്റോ റിയ ത്തില്‍ എന്‍. ഷംസുദ്ദീന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സൊ സൈറ്റി രക്ഷാധി കാരി പൊതുവിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടര്‍ എ. അബൂബക്കര്‍, പ്രസിഡണ്ട് ഹമീദ് കൊമ്പത്ത്,സെക്രട്ടറി അസീ സ് കോട്ടോപ്പാടം, ഒ.മുഹമ്മദലി മിഷ്കാത്തി എന്നിവരടങ്ങിയ പ്രസീഡിയം ചടങ്ങ് നിയന്ത്രിച്ചു.

മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.സി.കെ. ഉമ്മു സല്‍മ,ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അക്കര ജസീന,ജില്ലാ പഞ്ചാ യത്ത് അംഗം എ.മെഹര്ബാന് ടീച്ചര്‍,അഡ്വ. ടി.എ.സിദ്ദീഖ്, കല്ലടി അബൂബക്കര്‍,അഡ്വ.നാസര്‍ കൊമ്പത്ത്, ടി.കെ.ഇബ്രാഹിം ഹാജി, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബഷീര്‍ തെക്കന്‍, മണി കണ്ഠന് വടശ്ശേരി,പാറയില്‍ മുഹമ്മദലി, കെ.റജീന ടീച്ചര്‍, കെ.ടി. അബ്ദുള്ള,റഫീന റഷീദ്, എന്‍.അബൂബക്കര്‍, എം.രാധാകൃഷ്ണ ന്, പി.സഫീന സുഹൈല്‍, ഗേറ്റ്സ് ഭാരവാഹികളായ സിദ്ദീഖ് പാറോ ക്കോട്,സലീം നാലകത്ത്, കെ.എ.ഹുസ്നി മുബാറക്, കെ.മൊയ്തുട്ടി, ഇ.റഷീദ്,എ.കെ.കുഞ്ഞയമു,ഒ.മുഹമ്മദലി,വി.പി.സലാഹുദ്ദീന്,മുനീര്‍ താളിയില്‍,കെ.ബാവ,എം.അബ്ബാസ്,കെ.യു.ഹംസ,ഷബീബ് അമ്പാഴക്കോട് എന്നിവര്‍ സംസാരിച്ചു.വിദ്യാഭ്യാസ-സാമൂഹ്യ മുന്നേ റ്റത്തിനായി ഗേറ്റ്സ് വര്‍ഷം നടപ്പാക്കുന്ന കര്‍മ്മപദ്ധതികളുടെ പ്രഖ്യാപനവും ചടങ്ങില്‍ നടന്നു.
