കോട്ടോപ്പാടം : ഗ്രാമപഞ്ചായത്ത് കണ്ടമംഗലം വാര്‍ഡ് കുടുംബശ്രീ എ.ഡി.എസും പുറ്റാനിക്കാട് സന്തോഷ് ലൈബ്രറി വനിതാവേദിയും സംയുക്തമായി കുടുംബ ശ്രീ പ്രവര്‍ത്തന പരിശീലന ക്ലാസ്സ് സംഘ ടിപ്പിച്ചു.പഞ്ചായത്ത് മെമ്പര്‍ ഫായിസടീച്ചര് ഉദ്ഘാടനം ചെയ്തു. എ. ഡി.എസ് ചെയര്‍പേഴ്സണ്‍ശ്രീമതി അധ്യക്ഷത വഹിച്ചു.കില ഫാക്ക ല്‍റ്റി അംഗമായ എം.ചന്ദ്രദാസന്‍,സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ശ്രീ ലത എന്നിവര്‍ ക്ലാസ്സെടുത്തു. വനിതാവേദി സെക്രട്ടറി ഭാരതി ശ്രീ ധര്, ചഞ്ചല രാധാകൃഷ്ണന് ,സത്യഭാമ.കെ, ലില്ലിക്കുട്ടി എന്നിവര്‍ സംസാരിച്ചു.കണ്ടമംഗലം വാര്‍ഡിലെ 19കുടുംബശീ അയല്‍ക്കൂട്ടം സെക്രട്ടറിമാരും പ്രസിഡന്റുമാരും പങ്കെടുത്തു.
