കോട്ടോപ്പാടം:കോവിഡ് വാക്സിന് വിതരണം,പള്‍സ് പോളിയോ, പാലിയേറ്റീവ് ദിനാചരണം കാര്യക്ഷമമായി നടത്താന്‍ കോട്ടോപ്പാ ടം കുടുംബ ആരോഗ്യ കേന്ദ്രത്തില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി.കെ.ഉമ്മുസല്‍മ മുഖ്യാ തിഥിയായിരുന്നു.ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഗഫൂര്‍ കോല്ക്ക ളത്തില്‍,മെഹര്ബാന് ടീച്ചര്‍,ബ്ലോക്ക്,ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാര്‍, അരിയൂര്‍ ബാങ്ക് പ്രസിഡന്റ് അഡ്വ.ടിഎ സിദ്ദീഖ്,കല്ലടി ബക്കര്‍, റഫീഖ്,ഡോ.അബ്ദു കല്ലടി,ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സുരേ ഷ് ജോര്‍ജ്ജ് വര്‍ഗീസ്,ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് റുഖിയ തുടങ്ങിയവര്‍ സംസാരിച്ചു.
