മണ്ണാര്‍ക്കാട്: നിയോജക മണ്ഡലത്തില്‍ നടന്ന് കൊണ്ടിരിക്കുന്ന 15 പിഡബ്ല്യുഡി റോഡുകളുടെ പ്രവൃത്തി സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ എന്‍ ഷംസുദ്ദീന്‍ എംഎല്‍എ ബന്ധപ്പെട്ട ഉദ്യോ സ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.മണ്ഡലത്തിലെ വിവിധ വികസന പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനായി ചേര്‍ന്ന യോഗത്തിലാണ് എംഎല്‍എയുടെ നിര്‍ദേശം.

ഫെബ്രുവരി 28നകം കാര്യവട്ടം അലനല്ലൂര്‍ റോഡ്,പോത്തോഴിക്കാ വ് പിഡബ്ല്യുഡി റോഡ് പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാന്‍ സാധി ക്കുമെന്ന് പിഡബ്ല്യുഡി ഉദ്യോഗസ്ഥര്‍ അറിയിച്ചു.ഒന്നാം മൈല്‍ കൂമ്പാറ റോഡ് പ്രവൃത്തികള്‍ ഫെബ്രുവരി 15നകവും കണ്ണംകുണ്ട് കോസ് വേ അപ്രോച്ച് റോഡ് പ്രവൃത്തികള്‍ ഈ മാസം 31നകവും പൂര്‍ത്തീകരിക്കാന്‍ സാധിക്കും.കല്ല്യാണക്കാപ്പ് മൈലാംപാടം റോഡ് പ്രവൃത്തിയും മിനി ബൈപ്പാസിലെ രണ്ട് പ്രവൃത്തികളും ആരംഭി ക്കും.പൂരപ്പറമ്പ് തത്തേങ്ങേലം റോഡിന്റെ പ്രവൃത്തി പൂര്‍ത്തിയാ യിട്ടുണ്ട്.മണ്ണാര്‍ക്കാട് ചിന്നത്തടാകം റോഡിനായി നെല്ലിപ്പുഴയില്‍ നിന്നും ഫസ്റ്റ് റീച്ച് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും യോഗം ചര്‍ച്ച ചെയ്തു.

ദേശീയപാതയില്‍ എംഇഎസ് കോളേജിന് സമീപത്ത് കുറച്ച് ഭാഗമാ ണ് ഇനി പ്രവൃത്തി നടക്കാനുള്ളത്.ഇതുമായി ബന്ധപ്പെട്ട് ഒരു അനുമ തി ലഭിക്കാനുണ്ട്.തിരുവനന്തപുരത്ത് നിന്നും ഉദ്യോഗസ്ഥരെത്തി ചര്‍ച്ച നടത്തി പരിഹരിക്കുന്നതോടെ നാട്ടുകല്‍ മുതല്‍ താണാവ് വരെയുള്ള പാതയില്‍ നൊട്ടമല വളവ് വരെയുള്ള റോഡ് പ്രവൃത്തി പൂര്‍ത്തീകരിച്ച് മാര്‍ക്കിംഗ് നടത്താനാകുമെന്നും എംഎല്‍എ അറി യിച്ചു.തോരാപുരം പാലത്തിന്റെ പ്രവൃത്തി തുടങ്ങി.കണ്ണംകുണ്ട് പാലത്തിനായി ഫണ്ട് കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. എംഎല്‍എ ഫണ്ട് വിനിയോഗിച്ച് ഇതിനകം പൂര്‍ത്തിയാക്കേണ്ട പ്രവൃത്തികള്‍ പൂര്‍ത്തിയാക്കുന്നതിനും സമയം നിശ്ചയിച്ചു.

മണ്ണാര്‍ക്കാട് നഗരസഭ ചെയര്‍മാന്‍ ഫായിദ ബഷീര്‍,പഞ്ചായത്ത് പ്രസിഡന്റുമാരായ മുള്ളത്ത് ലത,അക്കര ജസീന,ലക്ഷ്മിക്കുട്ടി, രാമമൂര്‍ത്തി, പിഡബ്ല്യുഡി റോഡ് വിഭാഗം എക്‌സി.എഞ്ചിനീയ ര്‍,പാലം വിഭാഗം അസി.എഞ്ചിനീയര്‍,കെട്ടിട വിഭാഗം അസി.എഞ്ചി നീയര്‍,ദേശീയപാത വിഭാഗം അസി.എഞ്ചിനീയര്‍,ബ്ലോക്ക് അസി. എഞ്ചിനീയര്‍ ബ്ലോക്ക് ഡെവലപ്പ് മെന്റ് ഓഫീസര്‍മാര്‍ തുടങ്ങി യവര്‍ യോഗത്തില്‍ പങ്കെടുത്തു.തദ്ദേശ സ്വയംഭരണ പ്രതിനിധികള്‍ നിര്‍ദേശങ്ങളും സമര്‍പ്പിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!