കുമരംപുത്തൂര്‍:ജനവാസ മേഖലയിലേക്കുള്ള വന്യമൃഗങ്ങളുടെ കടന്ന് വരവിന് തടയിടാന്‍ വനാതിര്‍ത്തികളില്‍ സോളാര്‍ വേലി കള്‍ സ്ഥാപിക്കണമെന്ന് കുമരംപുത്തൂര്‍ ജിഎല്‍പി സ്‌കൂള്‍ വിക സന സമിതിയുടെ നേതൃത്വത്തില്‍ നടന്ന വികസന ചര്‍ച്ച ആവ ശ്യപ്പെട്ടു.വന്യമൃഗങ്ങള്‍ മൂലമുണ്ടാകുന്ന കൃഷി നാശം തടയാനും ആവശ്യമായ പദ്ധതികള്‍ നടപ്പിലാക്കണമെന്നും ചര്‍ച്ചയില്‍ ആവ ശ്യമുയര്‍ന്നു.കുമരംപുത്തൂര്‍ പഞ്ചായത്ത് പരിധിയിലെ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍ക്ക് സ്വീകരണം നല്‍കുന്നതിനോ ടനുബന്ധിച്ചാണ് വികസന സമിതി സാരഥികള്‍ സ്വപ്‌നങ്ങള്‍ എന്ന പേരില്‍ ചര്‍ച്ച സംഘടിപ്പിച്ചത്.കാര്‍ഷിക മേഖലയുടെ വീണ്ടെടു പ്പിനായി നെല്‍കൃഷി പ്രോത്സാഹനം,വിപണന കേന്ദ്രങ്ങളൊരു ക്കല്‍,ജലസേചന സൗകര്യങ്ങള്‍ ഒരുക്കല്‍ എന്നിവയെല്ലാം ചര്‍ച്ച യായി.

എന്‍ ഷംസുദ്ദീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.വികസന സമിതി ചെയര്‍മാന്‍ രമേഷ് നാവായത്ത് അധ്യക്ഷനായി.മണ്ണാര്‍ക്കാട് ബ്ലോ ക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സികെ ഉമ്മുസല്‍മ,ജില്ലാ പഞ്ചാ യത്ത് അംഗം ഗഫൂര്‍ കോല്‍ക്കളത്തില്‍,കുമരംപുത്തൂര്‍ ഗ്രാമ പഞ്ചാ യത്ത് പ്രസിഡന്റ് ലക്ഷ്മിക്കുട്ടി എന്നിവര്‍ മുഖ്യാതിഥിക ളായിരു ന്നു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി സന്തോഷ്, പഞ്ചാ യത്ത് അംഗങ്ങളായ നൗഫല്‍ തങ്ങള്‍,പിഎം.അജിത്ത്,സഅദ് അരിയൂര്‍, ഷമീര്‍,ടി.കെരുഗ്മണി,കെ.ഇന്ദിര പി.വിജയലക്ഷ്മി.പി. ഖാദര്‍.കെ, സിദ്ധിഖ്.എം, ഷരീഫ്. കെ, ഉഷ.വി. വിനീത പി. റസീന വറോടന്‍, രാജന്‍ ആമ്പാടത്ത്,ഹരിദാസന്‍ എ, ശ്രീജ.കെ എന്നിവര്‍ വികസന സ്വപ്നങ്ങള്‍ പങ്ക് വെച്ചു.വിവിധ മേഖലകളെ പ്രതിനിധീകരിച്ച് കൊണ്ട് എം. ചന്ദ്രദാസന്‍ മാസ്റ്റര്‍, ഇ.വി.ഏലിയാസ്,ശാലിനി ടീച്ചര്‍, ഷാഹിന എരേരത്ത്,ബേബി, റഷീദ് കുമരംപുത്തൂര്‍, കുട്ടിശങ്കരന്‍ മാസ്റ്റര്‍ , രമേശന്‍ മാസ്റ്റര്‍ , മാത്യു മാസ്റ്റര്‍, എം.ജെ.തോമസ്, സി.ടി. ഉണ്ണികൃഷ്ണന്‍ , ആലീസ്. ടി.കെ, വി.എം. രമണി, സിദ്ധിഖ് പാറോ ക്കോട് എന്നിവര്‍ സംസാരിച്ചു. ശ്രീകുമാര്‍ കൂടത്തൊടി , അസീസ്. കെ , തങ്കം കെ.പി ,നളിനി. കെ.വി ,ശ്രീലത. പി.ടി അരുണ്‍ ദേവ്, രാജി. വി.കെ. സലില എം.ടി. ഫാത്തിമ സുഹറ, ജസീന ഖാദര്‍, വിബിതശ്രീകുമാര്‍ എന്നിവര്‍ പരിപാടിയ്ക്ക് നേതൃത്വം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!