അലനല്ലൂര്‍:കാറും ബൈക്കുകളും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരി ക്കേറ്റു.ബൈക്ക് യാത്രികരായ എടത്തനാട്ടുകര മൂച്ചിക്കല്‍ സ്വദേ ശികളായ കൊടുങ്ങയില്‍ മോഹനന്‍ (56),കാരാട്ട് സുരേഷ് ബാബു (52) എന്നിവര്‍ക്കാണ് പരിക്കേറ്റത്.എടത്തനാട്ടുകര മൂച്ചിക്കലില്‍ തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു അപകടം.

കോട്ടപ്പള്ളയില്‍ നിന്നും കൊടിയംകുന്ന് ഭാഗത്തേക്ക് പോവുകയാ യിരുന്ന കാര്‍ നിയന്ത്രണം വിട്ട് എതിരെ വന്ന രണ്ട് ബൈക്കുകളില്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റ ഇരുവരും പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലാണ്. ഇടിയുടെ ആഘാതത്തി ല്‍ കാറിന്റെ മുന്‍വശവും ബൈക്കുകളും തകര്‍ന്നിട്ടുണ്ട്.

അതേസമയം നിരവധി അപകടങ്ങളാണ് മൂച്ചിക്കല്‍ ഭാഗത്ത് ഇതി നോടകം നടന്നത്. നിരന്ന പ്രദേശമായ ഇവിടെ വാഹനങ്ങള്‍ അമി ത വേഗതിയിലാണ് കടന്നുപോകുന്നതെന്ന പരാതിയുമുണ്ട്. റോഡില്‍ ആവശ്യമായ സൂചനാ ബോര്‍ഡുകളോ മറ്റോ ഇല്ലാത്തതും അപകട ങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. റോഡില്‍ ആവശ്യമായ സൂചനാ ബോര്‍ഡുകള്‍ സ്ഥാപിച്ച് അപകടങ്ങള്‍ക്ക് തടയിടണമെന്ന ആവശ്യം ഉയരുന്നുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!