മണ്ണാര്‍ക്കാട്:ബ്ലോക്ക് പഞ്ചായത്തിന്റെ 2020-21 വര്‍ഷിക പദ്ധതികള്‍ ത്വരിതഗതിയില്‍ പൂര്‍ത്തിയാക്കാന്‍ തീരുമാനം.ഇതിനായി ഈ മാസം കരാറുകാരുടെ യോഗം വിളിച്ച് ചേര്‍ക്കും.ബ്ലോക്ക് പഞ്ചായ ത്ത് പുതിയ ഭരണസമിതിയുടെ പ്രഥമ യോഗത്തിലാണ് തീരുമാ നം.വാര്‍ഷിക പദ്ധതികള്‍ അവലോകനം ചെയ്തു.57 ശതമാനമാണ് ഇതുവരെയുള്ള പദ്ധതി ചെലവ്.ലക്ഷ്യം നിറവേറ്റുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തും.സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളുടെ തിര ഞ്ഞെടുപ്പ് ജനുവരി 12നും അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടു പ്പ് 14നും നടത്തും.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ സി.കെ. ഉമ്മു സല്‍മ അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് ചെറൂട്ടി മുഹ മ്മദ്,ബിഡിഒ മോഹന ചന്ദ്രന്‍,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍,ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!