മണ്ണാര്‍ക്കാട്:ദേശീയ പാത നവീകരണ ജോലികള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് നഗര സൗന്ദര്യവല്‍ക്കരണവും ഒപ്പം ഗതാഗത പരിഷ്‌കാര വുമുള്‍പ്പടെയുള്ള അടിസ്ഥാന വികസനം സാധ്യമാക്കണമെന്ന ആവശ്യം ഉയരുന്നു.ഇക്കാര്യത്തില്‍ പുതിയ നഗരസഭ ഭരണസമതി യിലാണ് നഗരത്തിന്റെ പ്രതീക്ഷ.

കോഴിക്കോട് പാലക്കാട് ദേശീയപാതയിലെ പ്രധാന നഗരങ്ങളിലൊ ന്നായ മണ്ണാര്‍ക്കാട് കാലങ്ങളായി നേരിടുന്ന അപര്യാപ്തതകള്‍ നിരവ ധിയാണ്.വീര്‍പ്പുമുട്ടിക്കുന്ന ഗാതഗത കുരുക്കാണ് ഇതില്‍ പ്രധാനം. അനധികൃതമായ വാഹനപാര്‍ക്കിംഗും ഇതിന് ആക്കം കൂട്ടുന്നു. വാഹന പാര്‍ക്കിംഗിന് സൗകര്യമൊരുക്കിയല്‍ സുഗമമായ ഗതാഗത ത്തിന് വഴിയൊരുങ്ങും.ടൗണ്‍ പ്രദേശത്ത് ഒഴിഞ്ഞ് കിടക്കുന്ന സ്ഥല ങ്ങള്‍ ബന്ധപ്പെട്ട ഉടമകളുമായി ചര്‍ച്ച നടത്തി പേ പേര്‍ക്കിംഗ് സംവിധാനം ഒരുക്കുന്നതിലൂടെ അനധികൃത പാര്‍ക്കിംഗ് ഒഴിവാ ക്കാന്‍ സാധിക്കുമന്ന വ്യാപാരികള്‍ പറയുന്നു.തിരക്കേറിയ കവലക ളയാ ടിപ്പുല്‍ സുല്‍ത്താന്‍ റോഡ് ജംഗ്ഷന്‍,കോടതിപ്പടി ജംഗ്ഷന്‍ എന്നിവടങ്ങളില്‍ ട്രാഫിക് സിഗ്നല്‍ സംവിധാനം ഏര്‍പ്പെടുത്തേണ്ട സമയം അതിക്രമിച്ച് കഴിഞ്ഞു.കോടതി പടി വാഹനപകടത്തിന്റെ സ്ഥിരം വേദിയാണ്.

നെല്ലിപ്പുഴ മുതല്‍ കുന്തിപ്പുഴ വരെ ബസ് ബേകള്‍ ഒരുക്കുകയും തട സ്സമില്ലാത്ത തരത്തില്‍ ബസ് സ്റ്റോപ്പുകള്‍ ക്രമീകരിക്കണം. നെല്ലി പ്പുഴ മുതല്‍ കുന്തി പുഴ വരെ നീളുന്ന നഗരത്തില്‍ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളില്ലാത്തത് യാത്രക്കാരെ ദുരിതത്തിലാക്കുന്നുണ്ട്. മഴയ ത്തും വെയിലത്തും ബസ് കയറാന്‍ പെരുവഴിയില്‍ കാത്ത് നില്‍ ക്കേണ്ട ഗതികേടാണ്.തൊഴിലാളികള്‍ക്ക് സഹായകരമാകുന്ന തര ത്തില്‍ ഓട്ടോ സ്്റ്റാന്റുകള്‍ ക്രമീകരിക്കേണ്ടത് നഗരവികനത്തിന് അനിവാര്യമായി മാറി കഴിഞ്ഞു.നഗരത്തിലെത്തുന്ന സ്ത്രീകളുള്‍ പ്പടെയുള്ളവര്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ സൗകര്യ ങ്ങള്‍ ഇല്ലാത്തതും നഗരത്തിന് പേരുദോഷമാകുന്നു.കംഫര്‍ട്ട് സ്റ്റേ ഷന്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നത് നഗരസഭ ബസ് സ്റ്റാന്റില്‍ മാത്ര മാണ്.തിരക്കേറിയ ബസ് സ്‌റ്റോപ്പുകള്‍ക്ക് സമീപം സ്ത്രീകള്‍ക്കായി ഇ ടോയ്‌ലെറ്റ് സംവിധാനം ഒരുക്കണമെന്നും ആവശ്യമുയരുന്നുണ്ട്. നടപ്പാതകള്‍ കയ്യേറിയും മറ്റുമുള്ള വഴിവാണിഭങ്ങള്‍ നഗരത്തിനക ത്ത് നിരോധിക്കണമെന്ന് വ്യാപാരികള്‍ ആവശ്യപ്പെടുന്നു.

മത്സ്യമാംസ വ്യാപാരികള്‍ക്കായി പ്രത്യേക മാര്‍ക്കറ്റ് സംവിധാനവും ഒരുക്കേണ്ടതുണ്ട്.മാര്‍ക്കറ്റിനോടനുബന്ധിച്ച് മാലിന്യ സംസ്‌കരണ ത്തിനായി ഏറ്റവും ആധുനിക സൗകര്യങ്ങള്‍ ഒരുക്കണം. വ്യാപാരി കളില്‍ നിന്നും മാലിന്യം സംഭരിക്കന്നതിനുള്ള സംവിധാനം ഹരിത മിഷന്‍ വഴി തന്നെ നടപ്പിലാക്കുകയും വേണം.അതോടൊപ്പം നഗര ത്തോട് തൊട്ട് ചേര്‍ന്ന ഒഴുകുന്ന കുന്തിപ്പുഴയും നെല്ലിപ്പുഴയും യഥാ വിധി സംരക്ഷിക്കാനുള്ള നടപടികളും ഉണ്ടാകേണ്ടത് കാലഘട്ടത്തി ന്റെ ആവശ്യകതയാണ്.മഴക്കാലത്ത് പോലും പലയിടങ്ങളിലും കുടിവെള്ള വിതരണം തടസ്സപ്പെടുന്ന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. കുടിവെള്ള വിതരണം കാര്യക്ഷമമാക്കാനാവശ്യമായ പദ്ധതികളും അടിയന്തരമായി നടപ്പിലാക്കണമെന്നും നഗരവാസികള്‍ ആവശ്യ പ്പെടുന്നു.

നഗരം നേരിടുന്ന വിവിധ പോരായ്മകളും അവയ്ക്കുള്ള പരിഹാര നിര്‍ദേശങ്ങളും ചൂണ്ടിക്കാണിച്ച് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി മണ്ണാര്‍ക്കാട് യൂണിറ്റ് നേതാക്കളായ ഫിറോസ് ബാബു, സി.എച്ച്.അബ്ദുല്‍ ഖാദര്‍, ടി.കെ.ഗംഗാധരന്‍ സക്കീര്‍ തയ്യി ല്‍, സോനു ശിവന്‍, അഷറഫ് കെ. പി.ടി, സി.ഷൗക്കത്ത് അലി,കാജാ ഹുസ്സയിന്‍,റീഗല്‍ ഷൗക്കത്ത്,പി.അസ്‌ക്കര്‍ അലി,നാസര്‍ കുറുവണ്ണ എന്നിവര്‍ ചേര്‍ന്ന് നിവേദനം നല്‍കിയിരുന്നു.വിഷയങ്ങള്‍ കൗണ്‍ സില്‍ അംഗീകാരത്തോടെ നടപ്പിലാക്കുമെന്ന് നഗരസഭ ചെയര്‍മാന്‍ വ്യാപാരികളോട് അറിയിച്ച സാഹചര്യത്തില്‍ നഗരത്തിന്റെ പ്രതീ ക്ഷകള്‍ക്ക് തിളക്കമേറുകയാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!