മണ്ണാര്‍ക്കാട്: ഓട്ടോറിക്ഷയില്‍ അട്ടപ്പാടിയിലേക്ക് വില്‍പ്പനക്കായി ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന 32 ലിറ്റര്‍ മദ്യവുമായി രണ്ട് പേരെ മണ്ണാര്‍ക്കാട് പോലീസ് പിടികൂടി.തെങ്കര കോല്‍പ്പാടം സ്വദേ ശികളായ കടിയംപാല വീട്ടില്‍ സജീവ് (30),പൊട്ടിക്കല്‍ വീട്ടില്‍ വിനോദ് (40) എന്നിവരാണ് അറസ്റ്റിലായത്.ഓട്ടോറിക്ഷയില്‍ രഹ സ്യ അറയുണ്ടാക്കിയാണ് പ്രതികള്‍ മദ്യം കടത്തിയിരുന്നത്. പ്രതിക ളിലൊരാളായ സജീവ് മുമ്പും സമാന കേസില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.ഇക്കഴിഞ്ഞ തെങ്കര പഞ്ചായത്ത് തിരഞ്ഞെടുപ്പി ല്‍ സ്ഥാനാര്‍ത്ഥിയായി സജീവ് മത്സരിച്ചിരുന്നു. മണ്ണാര് ക്കാട് സിഐ പിഎം ലിബിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാ നത്തില്‍ എസ്ഐ രാജേഷ് സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ റെജി,ലനി,ഓമന,സിവില്‍ പോലീസ് ഓഫീസര്‍ റമീസ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.