മണ്ണാര്‍ക്കാട്:മണ്ണാര്‍ക്കാട്ടെ വ്യാപാരി സമൂഹം നേരിടുന്ന വിവിധ പ്ര ശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി കേരള വ്യാപാരി വ്യവസായി ഏകോപന സ മിതി മണ്ണാര്‍ക്കാട് യൂണിറ്റ് ഭാരവാഹികള്‍ നഗരസഭ ചെയര്‍മാന്‍ ഫായിദ ബഷീര്‍,സെക്രട്ടറി ശ്രീരാഗ് എന്നിവര്‍ക്ക് നിവേദനം നല്‍ കി.16 ഇന ആവശ്യങ്ങള്‍ ഉന്നയിച്ചിരിക്കുന്നതില്‍ നഗരസഭ ബസ് സ്റ്റാന്റ് കെട്ടിടത്തിലെ 32 വ്യാപാരികളുടെ ദുരവസ്ഥ പരിഹരിക്കു ന്നതിനായി എത്രയും വേഗം പരിഹരിക്കാന്‍ ബന്ധപ്പെട്ട വ്യാപാ രികളുടെ യോഗം വിളിച്ച് ചേര്‍ക്കാമെന്ന് ചെയര്‍മാന്‍ ഉറപ്പ് നല്‍കി.

ലൈസന്‍സിന് അപേക്ഷ നല്‍കുന്നതിന് ഓണ്‍ലൈന്‍ സംവിധാനം നടപ്പിലാക്കാമെന്ന് സെക്രട്ടറിയും അറിയിച്ചു.മറ്റ് വിഷയങ്ങള്‍ കൗ ണ്‍സില്‍ അംഗീകാരത്തോടെ നടപ്പാക്കാന്‍ ശ്രമിക്കുമെന്നും ചെയര്‍ മാന്‍ അറിയിച്ചു.യൂണിറ്റ് നേതാക്കളായ ഫിറോസ് ബാബു,സിഎച്ച് അബ്ദുല്‍ ഖാദര്‍,ടികെ ഗംഗാധരന്‍,സക്കീര്‍ തയ്യില്‍,സോനു ശിവന്‍, അഷ്‌റഫ് കെ.പി.ടി,ഷൗക്കത്ത് അലി,കാജ ഹൂസ്സയിന്‍,റീഗല്‍ ഷൗക്കത്ത്,പി.അസ്‌ക്കര്‍ അലി,നാസര്‍ കുറുവണ്ണ എന്നിവര്‍ നിവേദക സംഘത്തിലുണ്ടായിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!