മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് സൈക്കിള്‍ ക്ലബ്ബിന് കല്ലടി ഡോ.ഉണ്ണിക്ക മ്മു സാഹിബിന്റെ മകന് മൊയ്തീന് കല്ലടി 32000 രൂപയോളം വില വരുന്ന രണ്ടു സൈക്കിളുകള്‍, ഹെല്‍മറ്റ്, ഗ്ലൗസ്, എയര്‍ പമ്പ്, എന്നിവ സമ്മാനിച്ചു.മണ്ണാര്ക്കടിന്റെ ആരോഗ്യ പ്രകൃതി സംരക്ഷണ രംഗ ത്ത് മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചുകൊണ്ടിരിക്കുന്ന എം. സി. സി ക്ക് അതിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗ മായാണ് മൊയ്തീന് കല്ലടി സൈക്കിളുകള്‍ സമ്മാനിച്ചത്. ക്ലബ്ബിന്റെ വാര്‍ഷിക ദിനത്തില്‍ കല്ലടി തറവാട് വീടായ മില്‍ ഹൗസില്‍ വെച്ച് കല്ലടി ഡോ. ഉണ്ണിക്കമ്മു സാഹിബ് ക്ലബ്ബ് പ്രസിഡന്റ് അബ്ദു ഒമലിന് സൈക്കിളുകള്‍ കൈമാറി. മൊയ്തീന് കല്ലടി യുകെയില്‍ ഡാറ്റാ സയ ന്റിസ്റ്റായി ജോലി ചെയ്തുവരികയാണ്.