മണ്ണാര്‍ക്കാട്:കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അംബാനി അദാനി മോദി ഭരണത്തിനെതിരെ സിഐടിയു മണ്ണാര്‍ ക്കാട് ഡിവിഷന്‍ കമ്മിറ്റി ജനരോഷം സംഘടിപ്പിച്ചു.കര്‍ഷകരെ കോര്‍പ്പറേറ്റുകളുടെ അടികളാക്കുന്ന കരിനിയമങ്ങള്‍ പിന്‍വലി ക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം.റിലയന്‍സ് ട്രെന്‍ഡ് ഷോ പ്പിന് മുന്നില്‍ നടന്ന സമരം സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി മനോമോഹനന്‍ ഉദ്ഘാടനം ചെയ്തു.ഡിവിഷന്‍ പ്രസിഡന്റ് കൃഷ്ണകു മാര്‍ അധ്യക്ഷനായി.ജില്ലാ കമ്മിറ്റി അംഗങ്ങളായ പി ദാസന്‍,കെ കുമാരന്‍,വിവിധ യൂണിയന്‍ നേതാക്കള്‍ തുടങ്ങിയവര്‍ സംസാരി ച്ചു.ഡിവിഷന്‍ സെക്രട്ടറി കെപി മസൂദ് സ്വാഗതവും ജോയിന്റ് സെക്രട്ടറി ഹക്കീം മണ്ണാര്‍ക്കാട് നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!