തച്ചമ്പാറ: തച്ചമ്പാറ സ്കൂൾ ജംഗ്ഷനിൽ ഞായറാഴ്ച വൈകിട്ട് നടന്ന ബൈക്കപകടത്തിൽ ഒരാൾ മരിച്ചു. രണ്ടു പേർക്ക് പരിക്കേൽക്കു കയും ചെയ്തു. മണ്ണാർക്കാട് ശിവൻ കുന്ന് സ്വദേശി രാമൻകുട്ടി (55) ആണ് മരിച്ചത്. കാരാകുർശ്ശി സ്വദേശി രാജൻ, കരിമ്പ എടുക്കു ർശ്ശി സ്വദേശി മുഹമ്മദ് കുട്ടി എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ മണ്ണാർക്കാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാരാകു ർശ്ശിയിലെ പണി സ്ഥലത്തു നിന്നും മണ്ണാർക്കാട്ടേക്ക് പരിക്കേറ്റ രാജന്റെ സ്കൂട്ടറിൽ പോകുംവഴി തച്ചമ്പാറ സ്കൂൾ ജംഗ്ഷനിൽ വെച്ചാണ് അപകടം.പള്ളിയിൽനിന്നും നിസ്കാരം കഴിഞ്ഞു തച്ചമ്പാറ ആശുപത്രിയിലേക്ക് നടന്നുപോകുന്ന മുഹമ്മദ് കുട്ടിയെ മറ്റൊരു ബൈക്ക് ഇടിച്ചുതെറിപ്പിച്ച് നിർത്താതെ പോവുകയാണ് ചെയ്തതെ ന്നു നാട്ടുകാർ പറയുന്നു. ഇടിയുടെ ആഘാതത്തിൽ മുഹമ്മദ് കുട്ടി റോഡിന്റെ ഇടതു സൈഡിലൂടെ വരുന്ന സ്കൂട്ടറിനെ മുമ്പിലേക്ക് തെറിച്ചു വീഴുകയായിരുന്നു.നിർത്താതെ പോയ ബൈക്കിനു വേ ണ്ടി അന്വേഷണം ആരംഭിച്ചു.മരിച്ച രാമൻകുട്ടിയുടെ മൃതദേഹം തച്ചമ്പാറ ഇസാഫ് ഹോസ്പിറ്റലിൽ.