പാലക്കാട്:വീടും വിദ്യാലയവും സാമൂഹിക ചുറ്റുപാടുകളും കുട്ടി കള്‍ക്ക് ഇണങ്ങുന്ന വിധം മാറ്റുക ലക്ഷ്യമിട്ട് ബാലാവകാശ സംരക്ഷ ണ കമ്മീഷന് ആസൂത്രണം ചെയ്ത ‘ബാലസൗഹൃദകേരളം’ പദ്ധതിയു ടെ പ്രവര്‍ത്തനോദ്ഘാടനവും 2021 ബാലസൗഹൃദ വര്‍ഷമായി ആച രിക്കുന്നതിന്റെ പ്രഖ്യാപനവും ജനുവരി നാലിന് രാവിലെ ഒമ്പതിന് കഞ്ചിക്കോട് എസ് കെ എം ഓഡിറ്റോറിയത്തില്‍ നടക്കും. ആരോ ഗ്യം- വനിതാ -ശിശു വികസന വകുപ്പ് മന്ത്രി കെ കെ. കെ. ശൈലജ ടീച്ചര്‍ ഓണ്‍ലൈനായി പരിപാടി ഉദ്ഘാടനം ചെയ്യും.
വീട്, ചുറ്റുപാട്, കളിസ്ഥലം, വാഹനം, വിദ്യാലയം തുടങ്ങിയ ഇട ങ്ങളിലെല്ലാം കുട്ടികള്‍ സുരക്ഷിതരായിരിക്കുവാനും കുട്ടികള്‍ക്കെ തിരെയുള്ള അതിക്രമങ്ങളും കുറ്റകൃത്യങ്ങളും തടയുവാനും കൂട്ടാ യ പരിശ്രമം ഇനിയും നടത്തേണ്ടതുണ്ടെന്ന തിരിച്ചറിവില്‍നിന്നാണ് ബാലാവകാശ കമ്മീഷന് പരിപാടി സംഘടിപ്പിക്കുന്നത്. കമ്മീഷ ന്റെ നേതൃത്വത്തില്‍ പഞ്ചായത്ത്, വാര്‍ഡ് തല ബോധവത്കരണം നടത്തും. ബാലസംരക്ഷണസമിതികളെ ശാക്തീകരിക്കും. ഒപ്പം വിദ്യാഭ്യാസ, ആരോഗ്യ മേഖലകളില്‍ ഉള്ളവര്‍ക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കും പരിശീലനം നല്‍കും. പദ്ധതിക്ക് ചെയ്സ് അഥവാ ചൈല്‍ഡ് ഹെല്‍ത്ത് ആന്‍ഡ് സേഫ്റ്റി എമ്പവര്‍മെന്റ്,
എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ഇതില്‍ നാല് ഇ കളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത് എന്‍ഗേജ്, എക്സ്പ്ലെയിന്, എജ്യു ക്കേറ്റ്,എന്‍ഫോഴ്സ് എന്നിങ്ങനെയാണിത്.സംസ്ഥാനത്തെ ബാല സൗഹൃദമാക്കുക, ബാലാവകാശങ്ങള്‍ സംരക്ഷിക്കുക, ലൈംഗി കാതിക്രമങ്ങളില് നിന്ന് കുട്ടികളെ സംരക്ഷിക്കുക, കുട്ടികള്‍ക്ക് നേരെയുള്ള പീഡനങ്ങള്‍ ഇല്ലാതാക്കുക, മദ്യം, മയക്കുമരുന്ന് എന്നിവയില്‍നിന്ന് മോചനം നല്‍കുക, സൈബര്‍കുറ്റകൃത്യങ്ങളില്‍ നിന്ന് മോചിപ്പിക്കുക, ബാലവേലയും ബാലഭിക്ഷാടനവും തടയുക, ശൈശവവിവാഹം ഇല്ലാതാക്കുക, കുട്ടികളുടെ ആത്മഹത്യ ഇല്ലാതാക്കുക, ലിംഗസമത്വം സൃഷ്ടിക്കുക, ശാസ്ത്രീയ അവബോധം വളര്‍ത്തുക, ബാലാവകാശ സാക്ഷരത വളര്‍ത്തുക ‘ എന്നതാണ് പദ്ധതി വഴി കമ്മീഷന് പ്രാഥമികമായി ലക്ഷ്യം വയ്ക്കുന്നത്.
ഒന്നാം ഘട്ടത്തില്‍ 14 ജില്ലകളിലെ ഓരോ പഞ്ചായത്ത് വീതം തിരഞ്ഞെടുത്ത് ജനുവരി 4 മുതല്‍ ഒരു മാസം ബോധവത്ക്കരണ ശില്പശാല നടത്തും. രണ്ടാംഘട്ടമായി ഓരോ ജില്ലയില്‍ നിന്നും 10 പേരെ ഉള്‍പ്പെടുത്തി രണ്ടു മേഖലകളിലായി കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളില്‍ ഫെബ്രുവരിയില്‍ പരിശീലനം നടത്തും.ഇവരുടെ മേല്‍നോട്ടത്തില്‍ പഞ്ചായത്തുകളില്‍ ബാലാവ കാശ സാക്ഷരത, ബാലസൗഹൃദ കേരളം എന്നിവ യാഥാര്‍ഥ്യമാക്കു ന്നതിനുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. വാര്‍ഡ് തലത്തില്‍ ബാലസംരക്ഷണ സമിതികള്‍ ശാക്തീകരിക്കുന്നതിനും ഇവരെ പ്രാപ്തരാക്കും.മൂന്നാം ഘട്ടമായി മാര്‍ച്ച് മാസത്തില്‍ ബാലാ വകാശ സംരക്ഷണത്തിന് ബോധവത്ക്കരണത്തിനായി ഒരു മാജിക് കലാ നാടകയാത്ര കേരളത്തിലുടനീളം സംഘടിപ്പിക്കും.2021 ജൂലൈ മാസത്തില്‍ ജില്ലാതലത്തിലും തുടര്‍ന്നു ബ്ലോക്ക് തലത്തി ലും വിവിധ പദ്ധതികള്‍ക്ക് അതത് ജില്ലകളില്‍ ബോധവത്ക്കരണം നടത്തും. തുടര്‍ന്ന് എല്ലാ പഞ്ചായത്തുകളിലും ബാലസൗഹൃദ കേര ളം പദ്ധതി നടപ്പാക്കുന്നതിനുള്ള കര്‍മപദ്ധതികളും ശാക്തീകര ണവുമാണ് നടത്താന്‍ തീരുമാനിച്ചിട്ടുള്ളത്. വിദ്യാഭ്യാസപരമായി പിന്നാക്കം നില്ക്കുന്ന മേഖലകള്‍ തിരഞ്ഞെടുത്ത് വിദ്യാഭ്യാസ അവകാശ നിയമത്തിലെ പ്രാധാന്യം ബോധ്യപ്പെടുത്താനും സ്കൂളുകളിലെ കൊഴിഞ്ഞുപോക്ക് ഇല്ലാതാക്കാനും ആവശ്യമായ പ്രവര്‍ത്തനങ്ങളും നടത്തും.
കമ്മീഷന് ചെയര്മാന് കെ.വി മനോജ് കുമാര്‍ അധ്യക്ഷനാവുന്ന പരിപാടിയില്‍ ഭരണപരിഷ്കാര കമ്മീഷന് അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദന് മുഖ്യ സന്ദേശം നല്‍കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോള്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കും. പദ്ധതിയുടെ ബ്രാന്‍ഡ് അംബാസിഡര്‍ ഗോപിനാഥ് മുതുകാട് വിഷയാവതരണം നടത്തും. കമ്മീഷന് അംഗങ്ങളായ ഫാ. ഫിലിപ്പ് പരക്കാട്ട്, ബി. ബബിത, പി.പി ശ്യാമളാ ദേവി, സി. വിജയകുമാര്‍, റെനി ആന്റണി, മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി. ബിജോയ്, പുതുശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍. പ്രസീത, വൈസ് പ്രസിഡന്റ് കേ.അജീഷ്, ത്രിതല പഞ്ചായത്ത് അംഗങ്ങളായ യു. പ്രഭാകരന്, പദ്മിനി ടീച്ചര്‍, സി. അജയകുമാര്‍, വനിതാ ശിശു വികസന ഓഫീസര്‍ പി മീര, ഡി സി പി ഒ എസ്. ശുഭ എന്നിവര്‍ പങ്കെടുക്കും.കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് നടക്കുന്ന പരിപാടിയില്‍ പഞ്ചായത്ത് അംഗങ്ങള്‍, കുട്ടികളുടെയും സ്ത്രീകളുടെയും രംഗത്തെ സന്നദ്ധ പ്രവര്‍ത്തകര്‍, പോലീസ് സ്റ്റേഷനിലെ ചൈല്‍ഡ് വെല്‍ഫെയര്‍ ഓഫീസര്‍മാര്‍, സ്കൂള്‍ അധ്യാപക പ്രതിനിധികള്‍, എ.ഇ.ഒ, അങ്കണവാടി വര്‍ക്കര്‍മാര്‍, കുടുംബശ്രീ സി. ഡി.എസ് പ്രവര്‍ത്തകര്‍, ,പ്രാഥമിക ആരോഗ്യ കേന്ദ്രം പ്രതിനിധികള്‍, തദ്ദേശ പഞ്ചായത്ത് ഉദ്യോഗസ്ഥ പ്രതിനിധികള്‍, സ്കൂള്‍ കൗണ്‍സിലര്‍മാര്‍, പിടിഎ പ്രസിഡണ്ടുമാര്‍, മെഡിക്കല്‍ ഓഫീസര്‍മാര്‍, സി.ഡബ്ലൂ.സി ചെയര്‍പേഴ്സണ്‍/ മെമ്പര്‍മാര്‍, ജെ. ജെ.ബി മെമ്പര്‍മാര്‍ എന്നിവരും സംബന്ധിക്കും.
