മണ്ണാര്‍ക്കാട്:വ്യാപാരികള്‍ മുഖ്യമന്ത്രിക്ക് നല്കിയ നിവേദനത്തി ലെ വിഷയങ്ങളില്‍ യുദ്ധകാല അടിസ്ഥനത്തില്‍ നടപടി കൈ ക്കൊള്ളണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കണ്വെന്ഷന് ആവശ്യപ്പെ ട്ടു. വ്യാപാര മേഖലയ്ക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ച ആനുകുല്ല്യങ്ങള്‍ ഒന്നും തന്നെ ലഭിക്കുന്നില്ലെന്നും കണ്വെന്ഷന് ചൂണ്ടിക്കാട്ടി. ഡല് ഹിയില് നടക്കുന്ന കര്‍ഷക സമരത്തിനും ഐക്യദാര്‍ഢ്യം പ്രഖ്യാ പിച്ചു.
മണ്ണാര്‍ക്കാട് വ്യാപാര ഭവനില്‍ നടന്ന കണ്വെന്ഷന് ജില്ലാ പ്രസി ഡന്റ് ബാബു കോട്ടയില്‍ ഉദ്ഘാടനം ചെയ്തു.നിയോജക മണ്ഡലം പ്രസിഡന്റ് രമേഷ് പൂര്‍ണ്ണിമ അധ്യക്ഷനായി.ജില്ലാ വൈസ് പ്രസി ഡണ്ട് ലിയാക്കത്തലി, ജില്ലാ സെക്രട്ടറി ബാസിത്ത് മുസ് ലിം, യൂത്ത് വിംഗ് ജില്ലാ പ്രസിഡണ്ട് ഷമീര്‍ മണ്ണാര്‍ക്കാട്, ഷമീം കരുവള്ളി, മുഫീ ന ഏനു, രാജഗോപാല്‍, മുഹമ്മദ് പാലോട്, സുബ്രഹ്മണ്യന് തെങ്കര, ജമാല്‍ പയ്യനെടം സാബു അഗളി,ജയശങ്കര്‍, ക്യഷ്ണദാസ്, സക്കീര്‍ നാലുകണ്ടം തുടങ്ങിയവര്‍ സംസാരിച്ചു.