അലനല്ലൂര്‍:തിരുവിഴാംകുന്നിലും പരിസര പ്രദേശങ്ങളിലും വളര്‍ ത്തുനായ്ക്കളെ കൊന്നൊടുക്കിയ വന്യജീവിയെ പിടികൂടാന്‍ വനം വകുപ്പ് കന്നുകാലി ഗവേഷണ കേന്ദ്രത്തില്‍ കൂട് സ്ഥാപിച്ചു. ഫാമിന കത്ത് കരിങ്കാളി ക്ഷേത്രത്തിന് സമീപത്തായാണ് ഇന്ന് വൈകീട്ട് ആറ് മണിയോടെ തിരുവിഴാംകുന്ന് ഫോറസ്റ്റ് സറ്റേഷനിലെ വന പാ ലകര്‍,മണ്ണാര്‍ക്കാട്,ഒലവക്കോട് ആര്‍ആര്‍ടി എന്നിവരുടെ നേതൃ ത്വത്തില്‍ കൂട് സ്ഥാപിച്ചത്.ആടിനെയാണ് ഇരയായി ഇട്ടിരിക്കുന്ന ത്.മൂന്ന് വശവും മൂടപ്പെട്ടിട്ടുള്ള കൂട് ഒലവക്കോട് നിന്നാണ് എത്തി ച്ചത്.തിരുവിഴാംകുന്ന് ഫോറസ്റ്റ് സറ്റേഷന്‍ ഡെപ്യുട്ടി റേഞ്ച് ഓഫീ സര്‍ എം ശശികുമാര്‍,സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ യു.ജയ കൃഷ്ണന്‍,മോഹനകൃഷ്ണന്‍,ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ വി സുബ്ര ഹ്മണ്യന്‍, സി. രാജേഷ് കുമാര്‍, രജീഷ്,താരുഷ്, രമേശ്,പഴനിസ്വാമി, ആര്‍.കാളി മുത്തു,പി അബ്ദു,ഷിബു,ഷിഹാബ്,സൈനു,സിവില്‍ പോലീസ് ഓഫീസര്‍ സുമേഷ്,വാച്ചര്‍മാരായ കണ്ണന്‍,ചാമി എന്നിവര്‍ ചേര്‍ ന്നാണ് കൂട് സ്ഥാപിച്ചത്.കൂട് സ്ഥാപിക്കുന്നത് കാണാന്‍ പ്രദേശവാ സികളും എത്തിയിരുന്നു.

തിരുവിഴാംകുന്ന് മേഖലയില്‍ വളര്‍ത്തുനായ്ക്കളേയും കാട്ടുപന്നി കളേയും കൊന്നു തിന്നുന്നത് പുലിയാണന്നാണ് നാട്ടുകാര്‍ പറയുന്ന ത്.പ്രദേശവാസികളില്‍ ചിലര്‍ പുലിയെ പലയിടങ്ങളിലായി കണ്ടി ട്ടുണ്ടെന്നും പറയുന്നു.ഫാമില്‍ തൊഴിലാളികളും മറ്റും പുലിയെ കണ്ടതായി നേരത്തെ അറിയിച്ചിരുന്നു.ഫാമിനകത്ത് കാട് വളര്‍ന്ന് നില്‍ക്കുന്ന സ്ഥലത്ത് പുലിയുണ്ടെന്ന കണക്കുകൂട്ടലില്‍ കഴിഞ്ഞ ആഴ്ച വനപാലകരും ആര്‍ആര്‍ടിയും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.കൂട് സ്ഥാപിച്ച് ജനങ്ങളുടെ ഭീതി അകറ്റാന്‍ നടപടിയുണ്ടാകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് ഫാമിനകത്ത് കൂട് വച്ചത്.

മുറിയക്കണ്ണി,പൂളക്കുണ്ട്,ചൂരിയോട് എന്നീ ഭാഗങ്ങളിലായി നാല് ക്യാമറകള്‍ സ്ഥാപിച്ച് നിരീക്ഷണവും നടത്തി വരുന്നുണ്ട്.അടുത്ത ദിവസം ക്യാമറകളിലെ ദൃശ്യങ്ങള്‍ വനംവകുപ്പ് പരിശോധിക്കും. കൂട് സ്ഥാപിച്ചത് പ്രദേശവാസികള്‍ക്ക് ആശ്വാസം പകര്‍ന്നിട്ടു ണ്ട്.വന്യജീവി ആക്രമണത്തെ തുടര്‍ന്ന് മണ്ണാര്‍ക്കാട് മേഖലയില്‍ വനംവകുപ്പ് സ്ഥാപിക്കുന്ന രണ്ടാമത്തെ കൂടാണ് ഇത്.കഴിഞ്ഞ ദിവസം മൈലാംപാടം പൊതുവപ്പാടത്തും ഒരു കൂട് സ്ഥാപിച്ചിട്ടുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!