അഗളി:അട്ടപ്പാടി ചുരത്തിന്‍ വന്‍മരം കടപുഴകി വീണ് മണിക്കൂ റുകളോളം ഗതാഗതം തടസ്സപ്പെട്ടു.എട്ടാം വളവിന് സമീപത്തായാണ് റോഡിന് കുറുകെ മരം വീണത്.ഇന്നലെ രാത്രി 12 മണിയോടെയാ യിരുന്നു സംഭവം.ഇതോടെ നിരവധി വാഹനങ്ങള്‍ ചുരത്തില്‍ കുടു ങ്ങി.അഗളി പോലീസ് സ്‌റ്റേഷനില്‍ നിന്നും വിവരം അറിയിച്ചതി ന്റെ അടിസ്ഥാനത്തില്‍ മണ്ണാര്‍ക്കാട് നിന്നും ഫയര്‍ഫോഴ്‌സ് എത്തി യാണ് ഒന്നര മണിക്കൂര്‍ നീണ്ട ശ്രമങ്ങള്‍ക്കൊടുവില്‍ മരം മുറിച്ച് നീക്കി ഗതാഗതം പുനസ്ഥാപിച്ചത്.ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫീ സര്‍മാരായ പി കൃഷ്ണദാസ്, പ്രമോദ്,സജു, സന്ദീപ്,രാമകൃഷ്ണന്‍, ഹോം ഗാര്‍ഡ് അനില്‍കുമാര്‍,ഡ്രൈവര്‍ നസീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.വനപാലകരും സ്ഥലത്തെത്തിയിരുന്നു.