മണ്ണാര്‍ക്കാട്: ജിഎല്‍പി സ്കൂള്‍ കുമരംപുത്തൂര്‍ വികസന സമിതി യുടെ നേതൃത്വത്തില്‍ പഞ്ചായത്ത് പരിധിയിലെ ജില്ലാ,ബ്ലോക്ക്, ഗ്രാ മ പഞ്ചായത്ത് അംഗങ്ങള്‍ക്കുള്ള സ്വീകരണവും വികസന കാഴ്ചപ്പാ ടുകള്‍ പങ്ക് വെയ്ക്കുന്ന ചര്‍ച്ചയും നാളെ വൈകീട്ട് മൂന്നിന് കുമരം പുത്തൂര്‍ ജിഎല്‍പി സ്കൂളില്‍ നടക്കും.സാരഥികള്‍- സ്വപ്നങ്ങള്‍ എന്ന പേരില്‍ നടക്കുന്ന പരിപാടി എന്‍ ഷംസുദ്ദീന് എംഎല്‍എ ഉദ്ഘാടനം ചെയ്യും.മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സി.കെ. ഉമ്മുസല്‍മ,ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ലക്ഷ്മിക്കുട്ടി, എന്നിവര്‍ മുഖ്യാഥിതികളാകും.പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി സന്തോഷ്, ജില്ലാ പഞ്ചായത്തംഗം ഗഫൂര്‍ കോല് ക്കളത്തില്,ബ്ലോക്ക് പഞ്ചായത്തംഗം മുസ്തഫ വറോടന്‍,ഗ്രാമ പഞ്ചാ യത്തംഗങ്ങള് എന്നിവര്‍ പങ്കെടുക്കും.സാംസ്കാരിക പ്രവര്ത്തകന് കെ.പി.എസ് പയ്യനെടമാണ് മോഡറേറ്റര്‍.എം.ചന്ദ്രദാസന്‍ മാസ്റ്റര്‍ ആമുഖ ഭാഷണം നടത്തും.വിവിധ മേഖലകളെ പ്രതിനിധീകരിച്ച് പ്രമുഖര്‍ വികസന കാഴ്ചപ്പാടുകള്‍ പങ്ക് വെയ്ക്കും.രമേഷ് നാവായ ത്ത്, വി.എം. രമണി. ഇ.വി. ഏലിയാസ് , രമേശന് മാസ്റ്റര്‍ , ഫാത്തിമ സുഹറ. സിദ്ധിഖ് പാറോക്കോട്. ശ്രീകുമാര്‍ കൂടത്തൊടി. അസീസ്. കെ എന്നിവര്‍ സംബന്ധിക്കും.