നെന്‍മാറ:ജില്ലയില്‍ കോവിഡ് വാക്സിന്‍ കുത്തിവെപ്പിനോട നു ബന്ധിച്ചുള്ള ഡ്രൈ റണ്‍ പൂര്‍ത്തിയായി. നെന്മാറ സാമൂഹിക ആ രോഗ്യകേന്ദ്രത്തില്‍ രാവിലെ ഒന്‍പത് മുതല്‍ 11 വരെ കോവിഡ് വാക്‌സിനേഷന്‍ നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ട് നടന്ന ഡ്രൈ റണ്ണില്‍ രജിസ്റ്റര്‍ ചെയ്ത 25 ആരോഗ്യപ്രവര്‍ത്തകര്‍ പങ്കെടുത്തു. നില വില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ക്രമീകരണങ്ങള്‍ തൃപ്തികരമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. പി റീത്ത അറിയിച്ചു.
ഓരോ വാക്‌സിന്‍ വിതരണ കേന്ദ്രങ്ങളിലും സ്ഥല സൗകര്യം അനു സരിച്ച് സജ്ജീകരണങ്ങളില്‍ മാറ്റമുണ്ടാകുമെന്നും ഡി.എം.ഒ അറി യിച്ചു. രണ്ടു മണിക്കൂറിനുള്ളില്‍ 25 ആരോഗ്യപ്രവര്‍ത്തകര്‍ ക്കുള്ള വാക്‌സിനേഷന്‍ ഡ്രൈ റണ്‍ നടപടികളാണ് പൂര്‍ത്തിയായത്. കോ വീന്‍ അപ്ലിക്കേഷന്റെ പ്രവര്‍ത്തനം പരിശോധിക്കാനും വിവര ങ്ങള്‍ അപ്ലോഡ് ചെയ്യുന്നതിനും സാധിച്ചു . അടിയന്തിരഘട്ടങ്ങളില്‍ ആംബുലന്‍സ് സൗകര്യം, പൊലീസ് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിനുള്ള ക്രമീകരണങ്ങളും തൃപ്തികരമാണെ ന്ന് ഡ്രൈ റണ്ണില്‍ കണ്ടെത്തി.
ഒരു വാക്സിനേറ്റര്‍ ഓഫീസറും നാല് വാക്സിനേഷന്‍ ഓഫീസര്‍മാരും അടങ്ങുന്ന സംഘത്തെയാണ് സജ്ജമാക്കിയിരിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുള്ള വെയിറ്റിംഗ് ഏരിയ, തിരിച്ച റിയല്‍ പരിശോധന, വാക്സിനേഷന്‍, വാക്‌സിനേഷന്‍ എടുത്തവര്‍ക്ക് 30 മിനിറ്റ് നിരീക്ഷണം എന്നിവയ്ക്കായി നാല് മുറികളാണ് സജ്ജമാ ക്കിയിരുന്നത്. കെ. ബാബു എം.എല്‍.എ, നെന്മാറ ബ്ലോക്ക് പഞ്ചായ ത്ത് പ്രസിഡണ്ട് ലീലാമണി എന്നിവര്‍ സന്നിഹിതരായിരുന്നു.
തുടര്‍ന്ന് നടന്ന അവലോകനത്തില്‍ വാക്‌സിനേഷന്‍ നടത്തുന്ന കേന്ദ്രങ്ങളില്‍ ആവശ്യമായ സജ്ജീകരണങ്ങള്‍ക്ക് വേണ്ട സ്ഥല സൗകര്യം സംബന്ധിച്ചും ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ചും ചര്‍ച്ച ചെയ്തതായി ഡി.എം.ഒ അറിയിച്ചു. ജില്ലാ സര്‍ വൈലന്‍സ് ഓഫീസര്‍ ഡോ കെ എ നാസര്‍, ഡെപ്യൂട്ടി ഡി.എം.ഒ ഡോ.കെ.ആര്‍ സെല്‍വരാജ്, ആര്‍ സി എച്ച് ഓഫീസര്‍ ഡോ.ടി.കെ. ജയന്തി, ലോക ആരോഗ്യ സംഘടന പ്രതിനിധി ഡോ. സന്തോഷ് രാജഗോപാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.