കോട്ടോപ്പാടം:കേരള സമൂഹത്തിന് നിസ്തുലമായ സംഭാവനകള്‍ നല്കിയ മഹത് വ്യക്തിത്വമാണ് കവയത്രി സുഗത കുമാരി ടീച്ച റെന്നും മലയാളികളുടെ മനസ്സില്‍ എക്കാലവും പ്രിയ കവയത്രി നിറഞ്ഞ് നില്‍ക്കുമെന്നും പുറ്റാനിക്കാട് സന്തോഷ് ലൈബ്രറി ആന്റ് റിക്രിയേഷന്‍ സെന്റര്‍ സംഘടിപ്പിച്ച സുഗതകുമാരി ടീച്ചര്‍ അനുസ്മരണ സമ്മേളനം അഭിപ്രായപ്പെട്ടു.താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ജോ സെക്രട്ടറി എംകെ രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ലൈബ്രറി സെക്രട്ടറി എം ചന്ദ്രദാസന്‍ അനുസ്മരണ പ്രഭാഷണം നടത്തി.പ്രസിഡന്റ് സി മൊയ്തീന്‍കുട്ടി അധ്യക്ഷനായി. സുഗതകുമാ രിയുടെ കവിത ആര്‍ദ്ര ആലപിച്ചു. കെ.രാമകൃഷ്ണന്, എ.സുബ്രഹ്മ ണ്യന്‍,ഷൗക്കത്ത് എന്നിവര്‍ സംസാരിച്ചു.