മണ്ണാര്‍ക്കാട് എം. ഇ.എസ് കല്ലടി കോളേജിന് പുതുവത്സര സമ്മാന മായി വെര്‍ച്ച്വല്‍ ലാബ് ലഭിച്ചു. കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റ എന്‍. എം.ഇ- ഐ.സി.ടി പദ്ധതിയുടെ ഭാഗമായി അമൃത യൂണിവേഴ്സിറ്റി യുടെ മേല്‍നോട്ടത്തിലാണ് ലാബ് ലഭിച്ചത്.ഇതുവഴി കോളേജില്‍ സയന്‍സ് വിഷയങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ലബോറട്ടറി പഠനങ്ങളും പരീക്ഷണങ്ങളും പുതിയ സാഹചര്യത്തി ല്‍ വീട്ടിലിരുന്ന് ഐ.ടി വിദ്യ ഉപയോഗിച്ച് നടത്താന്‍ സാധിക്കും. വിവരസാങ്കേതിക വിദ്യയുടെ സൗകര്യങ്ങള്‍ കൂടുതല്‍ ഏര്‍പ്പെടു ത്തുന്ന സ്ഥാപനങ്ങള്‍ക്ക് അനുവദിക്കുന്നതാണ് വെര്‍ച്വല്‍ ലാബ്. പുതുവര്‍ഷത്തില്‍ എം.ഇ.എസ് കല്ലടി കോളേജിന് ലഭിച്ച ഈ അംഗീ കാരം കോവിഡ് കാലത്ത് വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ സഹായകര മാകുമെന്ന് കല്ലടി കോളേജ് ചെയര്‍മാന്‍ കെ.സി.കെ സയ്യിദ് അലിയും പ്രിന്‍സിപ്പല്‍ ഡോ.ടി.കെ ജലീലും അറിയിച്ചു.