മണ്ണാര്‍ക്കാട്: അന്നം തരുന്നവന്റെ പോരാട്ടത്തിന് ഐക്യദാര്‍ഢ്യ വുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മണ്ണാര്‍ക്കാടിന്റെ വിവി ധ കേന്ദ്രങ്ങളില്‍ പ്രതിഷേധ ജ്വാല തെളിച്ചു.അന്നം തരുന്നവന്റെ പോരാട്ടത്തിന് ഐക്യദാര്‍ഢ്യം അര്‍പ്പിക്കുന്നതിനേക്കാള്‍ വലിയ പുതുവര്‍ഷ ഉത്തരവാദിത്വം മറ്റൊന്നുമില്ലെന്ന സന്ദേശവുമായി മോദി സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ ബില്ലിനെതിരെയായിരുന്നു പ്രതിഷേധം.
കുമരംപുത്തൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മൈലാംപാടം,പള്ളിക്കുന്ന്,ചങ്ങലീരി പ്രദേശങ്ങളില്‍ പ്രതിഷേധ ജ്വാല തെളിച്ചുമണ്ഡലം തല ഉദ്ഘാടനം പള്ളിക്കുന്ന് സെന്ററില്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് തോമസ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് രാജന്‍ ആമ്പാടത്ത് അധ്യക്ഷനായി.നൗഫല്‍ തങ്ങള്‍ ,സജീബ് ,ബിജു മലയില്‍ ഷാനുനിഷാനു ,കബീര്‍ചങ്ങലിരി ,ഉബൈദ് കെ.പി, ബാബു മൈലാമ്പാടം,ഷാജി, ഫൈസല്‍ കൊന്നപ്പടി, സെവാദ് കുത്തനിയില്‍, സഹീര്‍ അതീത്തന്‍,ഇര്‍ഫാന്‍ അബ്ദുള്ള,ശരത്ത് പയ്യനെടം എന്നിവര്‍ പങ്കെടുത്തു.
കര്‍ഷക സമരത്തിന് കച്ചേരിപ്പറമ്പ് യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി പുതുവര്‍ഷ രാവില്‍ പന്തം കൊളുത്തി ഐക്യദാര്‍ഢ്യം അര്‍പ്പിച്ചു.നേതാക്കളായ ടി.കെ.ഇപ്പു,നൗഫല്‍ താളിയില്‍,യൂസഫ് പച്ചീരി,അബ്ദു പുളിക്കല്‍,സിദ്ധീഖ് കാരക്കുളവന്‍,ഷൗക്കത്തലി കാഞ്ഞിരമണ്ണ എന്നിവര്‍ പങ്കെടുത്തു.