മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട്‌ബ്ലോക്ക് പഞ്ചായത്തില്‍ മുസ്‌ലിം ലീഗ് അംഗം അഡ്വ. സി.കെ ഉമ്മുസല്‍മ പ്രസിഡന്റായി.കോണ്‍ഗ്രസ് പ്രതിനിധി മുഹമ്മദ് എന്ന ചെറൂട്ടിയാണ് ്‌വൈസ് പ്രസിഡന്റ്. 17 അംഗ ഭരണസമിതിയില്‍ 12 പേരുടെ പിന്തുണയോടെയാണ് ഇരു വരും തിരഞ്ഞെടുക്കപ്പെട്ടത്. ഉച്ചക്ക് 12 മണിയോടെ അഡ്വ. ഉമ്മു സല്‍മ വരണാധികാരിയായ ഡി.എഫ്.ഒ കെ.കെ സുനില്‍കുമാര്‍ മുമ്പാകെ സത്യ പ്രതിജ്ഞചെയ്ത് അധികാരമേറ്റു. വൈസ് പ്രസിഡ ന്റ് ‌ചെറൂട്ടി മുഹമ്മദ് ഉച്ചക്ക് ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ മൂന്നു മണിയോടെയാണ് സത്യപ്രതിജ്ഞ ചെയ്തത്.

മുഹമ്മദ് എന്ന ചെറൂട്ടി

മണ്ണാര്‍ക്കാട് കോടതിയിലെ അഭിഭാഷകയായ ഉമ്മുസല്‍മ വനിതാ ലീഗ് നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി കൂടിയാണ്.നേരത്തെ ഒരു തവണ ബ്ലോക്ക് പഞ്ചായത്ത് അംഗമായിട്ടുണ്ട്.സി.പി.എമ്മിലെ പ്രസിഡന്റ് സ്ഥാനാര്‍ഥി രമാസുകുമാരന്‍, വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി അബ്ദുല്‍ സലീം.വി എന്നിവര്‍ക്ക് അഞ്ച് വീതം വോട്ടു കളാണ് ലഭിച്ചത്. 17 അംഗ ഭരണസമിതിയില്‍ മുസ്‌ലിം ലീഗ് – 6, കോണ്‍ഗ്രസ് – 6 അടക്കംയു.ഡി.എഫിന് 12 അംഗങ്ങളും, എല്‍.ഡി .എഫ് അഞ്ച് അംഗങ്ങളുമാണുളളത്.കഴിഞ്ഞ തവണ ഒമ്പത് അംഗ ങ്ങളുണ്ടായിരുന്ന യുഡി.എഫിന് ഇക്കുറി മൂന്ന് സീറ്റിന്റെ വര്‍ധന വാണുണ്ടായിരിക്കുന്നത്.ബ്ലോക്ക് പഞ്ചായത്ത് രൂപീകരിച്ചതിന് ശേഷം യു.ഡി.എഫാണ് ഭരിച്ചുവരുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!