കുമരംപുത്തൂര്‍: മൈലാംപാടം പൊതുവപ്പാടത്ത് വളര്‍ത്തുമൃഗങ്ങ ളെ കൊന്നൊടുക്കി ജനജീവിതത്തിന് ഭീഷണിയായി വിഹരിക്കുന്ന പുലിയെ പിടികൂടാന്‍ പ്രദേശത്ത് വനംവകുപ്പ് കൂട് സ്ഥാപിച്ചു.ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയാണ് മണ്ണാര്‍ക്കാട് ഫോറസ്റ്റ് റേഞ്ച്,മ ണ്ണാര്‍ക്കാട് റാപ്പിഡ് റെസ്പോണ്‍സ് ടീം, തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്‌റ്റേഷന്‍ ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തില്‍ കൂട് സ്ഥാപി ച്ചത്.നായയെ ആണ് കൂട്ടില്‍ ഇരയായി ഇട്ടിരിക്കുന്നത്.
കഴിഞ്ഞ ദിവസം വെളുങ്കോട് മേയാന്‍ വിട്ടിരുന്ന ആടുകളെ പട്ടാപ്പ കല്‍ പുലി ആക്രമിച്ചിരുന്നു.ഇതില്‍ ഒരെണ്ണം ചത്തു.രണ്ടെണ്ണത്തിന് പരിക്കേറ്റു.പാലക്കോടന്‍ ബാബുവിന്റെ മൂന്ന് ആടുകളെയാണ് പുലി ആക്രമിച്ചത്.സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ വനംവ കുപ്പ് അധികൃതരെ തടഞ്ഞ് വെക്കുകയും കൂട് സ്ഥാപിക്കമെന്ന് ഉറപ്പ് നല്‍കാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന് നിലപാടെ ടുക്കുകയും ചെയ്തു.ഇതേ തുടര്‍ന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ അനുമതിയോടെ കൂട് വെക്കാന്‍ ധാരണയായത്.മണ്ണാര്‍ക്കാട് റേഞ്ച് ഓഫീസര്‍ ആഷിഖ് അലിയുടെ നേതൃത്വത്തിലുള്ള വനപാലക സംഘമാണ് ആര്‍ആര്‍ടിയുമൊത്ത് കൂട് സ്ഥാപിച്ചത്.ജനപ്രതി നിധി കളായ നിജോ വര്‍ഗീസ്,വിജയലക്ഷ്മി എന്നിവരും നാട്ടുകാരും സ്ഥല ത്തെത്തിയിരുന്നു.കൂട് സ്ഥാപിച്ചത് നാട്ടുകാര്‍ക്ക് ചെറിയ ആശ്വാ സം പകര്‍ന്നിട്ടുണ്ട്.
സൈലന്റ് വാലിയുടെ താഴ് വാരത്തുള്ള മണ്ണാര്‍ക്കാട്ടെ വിവിധ പ്രദേശങ്ങളില്‍ വന്യമൃഗശല്ല്യം രൂക്ഷമാണ്.മൈലാംപാടം പൊതു വപ്പാടം,മേക്കളപ്പാറ,പുറ്റാനിക്കാട് മേഖലയില്‍ പുലിപ്പേടിയുമുണ്ട്. കഴിഞ്ഞ മെയ് മാസത്തില്‍ ബ്രദേഴ്‌സ് ക്ലബ്ബന്റെ സിസിടിവിയില്‍ പുലിയോട് സാദൃശ്യമുള്ള വന്യജീവിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞി രുന്നു.പലയിടങ്ങളിലായി പുലിയെ കണ്ടതായും പറയപ്പെടുന്നു. പകല്‍ സമയത്തും ജനവാസ കേന്ദ്രത്തില്‍ പുലി ഇറങ്ങിയതോടെ നാട്ടുകാരുടെ ഭീതി ഇരട്ടിച്ചിരിക്കുകയാണ്.ടാപ്പിംഗ് ഉള്‍പ്പടെയുള്ള ജോലിക്ക് പോകാന്‍ കഴിയാത്ത സ്ഥിതിയുമാണ്.കഴിഞ്ഞ വര്‍ഷം നവംബര്‍ എട്ടിന് മൈലാം പാടത്ത് നിന്നും പുലിയെ കെണി വെച്ച് പിടികൂടിയിരുന്നു.