കോട്ടോപ്പാടം: ഗ്രാമപഞ്ചായത്തില്‍ മുസ്‌ലിം ലീഗ് അംഗം അക്കര ജസീന അബ്ദുല്‍ ജലീല്‍ പ്രസിഡന്റായി ചുമതലയേറ്റു.കോണ്‍ഗ്രസ് പ്രതിനിധി ശശികുമാര്‍ ഭീമനാട് ആണ് വൈസ് പ്രസിഡന്റ്.22 അം ഗങ്ങളില്‍ 21 പേരാണ് പ്രസിഡന്റ്തിരഞ്ഞെടുപ്പില്‍ പങ്കെടുത്തത്. അമ്പലപ്പാറ വാര്‍ഡ്അംഗം എല്‍.ഡി.എഫ് പ്രതിനിധി നൂറുല്‍ സലാം വോട്ടെടുപ്പിന് എത്തിയില്ല. 21 പേരില്‍ 16 പേരുടെ പിന്തുണയോടെ യാണ് പ്രസിഡന്റായി ജസീന അക്കരയെയും, വൈസ് പ്രസിഡന്റാ യി ശശികുമാറിനെയും തിരഞ്ഞെടുത്തത്.
എന്നാല്‍ വൈസ് പ്രസിഡന്റ്തിരഞ്ഞെടുപ്പില്‍ പത്താം വാര്‍ഡ് അംഗമായ നാസറും നേരത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പങ്കെ ടുക്കാത്ത നൂറുല്‍സലാമും വോട്ടെടുപ്പില്‍ നിന്നും വിട്ടു നിന്നു. തെ യ്യോട്ടുചിറ വാര്‍ഡ് അംഗം അബൂബക്കര്‍ നാലകത്ത് ഇരുതിര ഞ്ഞെ ടു പ്പിലും യു.ഡി.എഫിനൊപ്പം നിന്നു.16-ാം വാര്‍ഡ് കോട്ടോപ്പാടം വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഹലീമ.കെ.പി ക്കെ തിരെ 105 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കന്നിയങ്കത്തില്‍ ജസീന ജയിച്ചത്. ജസീനക്ക് 524 വോട്ടു ലഭിച്ചപ്പോള്‍ 419 വോട്ടാണ് ഹലീമക്ക് ലഭിച്ചത്. കാലങ്ങളായി ഇടതുപക്ഷം ജയിച്ച് വരുന്ന 15 -ാംവാര്‍ഡ് ഭീമനാട് നിന്നുംശശികുമാര്‍ ജനപ്രതിനിധിയാവുന്നത്. കന്നിയങ്ക ത്തിനിറങ്ങിയ ശശികുമാര്‍ ഇടതിലെ എ.മുഹമ്മദാലി മാസ്റ്ററെ 138 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പരാജയപ്പെടുത്തി യത്.22 അംഗം ഭരണസമിതിയില്‍മുസ്‌ലിംലീഗ് 12, കോണ്‍ഗ്രസ് -3, സ്വതന്ത്രര്‍-2, എല്‍.ഡി.എഫ് – 5 എന്നിങ്ങനെയാണ് കക്ഷിനില.