മണ്ണാര്‍ക്കാട്:നെയ്യാറ്റിന്‍കരയില്‍ കുടിയൊഴിപ്പിക്കല്‍ നടപടിക ള്‍ക്കിടെ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സക്കിടെ മരിച്ച രാജന്റേ യും അമ്പിളിയുടെയും മക്കള്‍ക്ക് വീടും സ്ഥലവും യൂത്ത് കോണ്‍ഗ്ര സ് ഒരുക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എംഎല്‍ എ. കുമരംപുത്തൂര്‍ ചുങ്കം ഓഡിറ്റോറിയത്തില്‍ യൂത്ത് കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കണ്‍വെന്‍ഷനും ജനപ്രതിനിധിക ള്‍ക്കുള്ള സ്വീകരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരു ന്നു അദ്ദേഹം.ദമ്പതികളുടെ മരണത്തിന് ഉത്തരവാദി സര്‍ക്കാരാ ണെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

നിയോജകമണ്ഡലം യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് ഗിരീഷ് ഗുപ്ത അദ്ധ്യക്ഷനായി.നേതാക്കളായ ഒ.കെ ഫാറൂഖ്,ഡോ.സരിന്‍,ജസീര്‍ മുണ്ട്രോട്ട്,പി.അഹമ്മദ് അഷ്‌റഫ്,കെ.ബാലകൃഷ്ണന്‍,എം.ആര്‍ സത്യന്‍,അരുണ്‍കുമാര്‍ പാലകുര്‍ശ്ശി,നൗഫല്‍ തങ്ങള്‍,നൗഷാദ് ചേലംഞ്ചേരി,രാജന്‍ ആമ്പാടത്ത്,ചെറൂട്ടി,വി.പ്രീത,ഹാരിസ് തത്തേങ്ങലം,സിജാദ് അമ്പലപ്പാറ,അജേഷ്,നസീഫ് പാലക്കഴി, ഷിഹാബ് കുന്നത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!