മണ്ണാര്‍ക്കാട്: താലൂക്കില്‍ ബ്ലോക്ക് ഗ്രാമ പഞ്ചായത്തുകളെ നയിക്കാ ന്‍ പുതിയ അധ്യക്ഷര്‍ നാളെ അധികാരത്തിലേറും.ത്രിതല പഞ്ചാ യത്തുകളിലെ അധ്യക്ഷരുടെ തിരഞ്ഞെടുപ്പ് രാവിലെ 11നും ഉപാ ധ്യക്ഷരുടെ തിരഞ്ഞൈടുപ്പ് ഉച്ചയ്ക്ക് രണ്ടിനും നടക്കും. കരിമ്പ, കാരാകുര്‍ശ്ശി,തച്ചമ്പാറ,കാഞ്ഞിരപ്പുഴ,തെങ്കര,കുമരംപുത്തൂര്‍,കോട്ടോപ്പാടം,അലനല്ലൂര്‍,തച്ചനാട്ടുകര,അഗളി,ഷോളയൂര്‍ പുതൂര്‍ എന്നീ പഞ്ചായത്തുകളും മണ്ണാര്‍ക്കാട്,അഗളി ബ്ലോക്ക് പഞ്ചായത്തുകളു മാണ് താലൂക്കിലുള്ളത്. മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്തില്‍ ലീഗി ലെ അഡ്വ.ഉമ്മുസല്‍മ പ്രസിഡന്റും കോണ്‍ഗ്രസിലെ മുഹമ്മദ് ചെറൂട്ടി വൈസ് പ്രസിഡന്റുമാകും
കരിമ്പ ഗ്രാമപഞ്ചായത്തില്‍ എല്‍ഡിഎഫിലെ രാമചന്ദ്രന്‍ മാസ്റ്റര്‍ പ്രസിഡന്റും കെ കോമളകുമാരി വൈസ് പ്രസിഡന്റുമാകും
കാരാകുര്‍ശ്ശിയില്‍ സിപിഎമ്മിലെ എ പ്രേമലത പ്രസിഡന്റും എന്‍സിപിയിലെ പി അബ്ദുനാസര്‍ വൈസ് പ്രസിഡന്റുമാകും
തച്ചമ്പാറ പഞ്ചായത്തില്‍ സിപിഎമ്മിലെ ഒ.നാരായണന്‍കുട്ടി പ്രസിഡന്റും കേരള കോണ്‍ഗ്രസ് മാണി വിഭാഗം പ്രതിനിധി രാജി ജോണ്‍ വൈസ് പ്രസിഡന്റുമാകും
കാഞ്ഞിരപ്പുഴ പഞ്ചായത്തില്‍ സിപിഎമ്മിലെ സതി രാമചന്ദ്രന്‍ പ്രസിഡന്റും എന്‍സിപിയിലെ സിദ്ദീഖ് ചോപ്പാടന്‍ വൈസ് പ്രസിഡന്റുമാകും
തെങ്കരയില്‍ സിപിഎമ്മിലെ ഷൗക്കത്തലി പ്രസിഡന്റും ടിന്റു സൂര്യകുമാര്‍ വൈസ് പ്രസിഡന്റുമാകും
കുമരംപുത്തൂരില്‍ മുസ്ലിം ലീഗിലെ ലക്ഷ്മികുട്ടി പ്രസിഡന്റും കോണ്‍ഗ്രസിലെ മേരി സന്തോഷ് വൈസ് പ്രസിഡന്റുമാകും യുഡിഎഫ് ഭരണത്തിലുള്ള പഞ്ചായത്തില്‍ പ്രസിഡന്റ് പദവി ആദ്യ മൂന്ന് വര്‍ഷം മുസ്ലിം ലീഗിനും അടുത്ത രണ്ട് വര്‍ഷം കോണ്‍ഗ്രസിനുമെന്നതാണ് മുന്നണി ധാരണ.ആദ്യത്തെ മൂന്ന് വര്‍ഷത്തെ വൈസ് പ്രസിഡന്റ് സ്ഥാനം ഒന്നര വര്‍ഷം വീതം രണ്ട് അംഗങ്ങള്‍ക്ക് വീതം വെച്ച് നല്‍കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം.ആദ്യത്തെ ഒന്നര വര്‍ഷമാണ് മേരി സന്തോഷിന് തുടര്‍ന്ന് വിജയലക്ഷ്മി വൈസ് പ്രസിഡന്റാവും.
കോട്ടോപ്പാടം പഞ്ചായത്തില്‍ മുസ്ലിം ലീഗിലെ അക്കര ജസീന പ്രസിഡന്റും ശശി ഭീമനാട് വൈസ് പ്രസിഡന്റുമാകും
അലനല്ലൂരില്‍ കോണ്‍ഗ്രസ് പ്രതിനിധി ലത മുള്ളത്ത് പ്രസിഡന്റും ലീഗിലെ കെ ഹംസ വൈസ് പ്രസിഡന്റുമാകും.അധ്യക്ഷ പദവികള്‍ രണ്ടര വര്‍ഷം വീതം കോണ്‍ഗ്രസും ലീഗും പങ്കിട്ടെടുക്കാനാണ് മുന്നണി ധാരണയുള്ളത്.