തച്ചനാട്ടുകര:നാട്ടില്‍ റബര്‍ ഷീറ്റ് മോഷണം വര്‍ധിക്കുന്ന സാഹ ചര്യത്തില്‍ കര്‍ഷകര്‍ക്കും വ്യാപാരികള്‍ക്കും ജാഗ്രതാ നിര്‍ദേശ ങ്ങളുമായി നാട്ടുകല്‍ പോലീസ്.രാവിലെ നോക്കി വെച്ച റബര്‍ ഷീറ്റ് രാത്രിയില്‍ കള്ളന്‍മാര്‍ കടത്തി കൊണ്ട് പോകുന്നതിനാല്‍ പകല്‍ സമയം ഉണക്കാനിടുന്ന റബര്‍ ഷീറ്റ് രാത്രിയില്‍ എടുത്തു വെക്ക ണം.ഷീറ്റില്‍ സ്ഥിരമായി സീല്‍ രേഖപ്പെടുത്തണം.പുകപ്പുരയും മറ്റും പൂട്ടിയിടണം.
ചെറിയ സാമ്പത്തിക നഷ്ടമായതിനാല്‍ തന്നെ പരാതി നല്‍കാ തിരിക്കരുതെന്നും ഉടമസ്ഥന്‍ പരാതിപ്പെട്ടില്ല എന്ന വിശ്വാസം കള്ളന്‍മാര്‍ക്കുണ്ടാകുമെന്നും ചെറിയ കളവ് വലിയ കവര്‍ച്ചയി ലേക്കുള്ള തുടക്കമായിരിക്കുമെന്നും പോലീസ് ഓര്‍മ്മിപ്പിക്കു ന്നു.വ്യാപാരികള്‍ പരിചയമില്ലാത്ത ആളുകളില്‍ നിന്നും റബര്‍ ഷീറ്റുകള്‍ വാങ്ങരുത്.മോഷ്ടിച്ച ഷീറ്റ് അടുത്തുള്ള കടകളില്‍ മോഷ്ടാവ് വില്‍ക്കാന്‍ സാധ്യതയില്ല.എന്നാല്‍ സംശയം തോന്നിയാല്‍ സ്‌റ്റേഷനില്‍ അറിയിക്കണമെന്നും നാട്ടുകല്‍ സബ് ഇന്‍സ്‌പെക്ടര്‍ എസ് സുബിന്‍ അറിയിച്ചു.