മണ്ണാര്‍ക്കാട്:കോവിഡിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ മണ്ണാര്‍ക്കാട് പൂരം ചടങ്ങുകള്‍ മാത്രമാക്കി നടത്തുമെന്ന് ഭാരവാ ഹികള്‍ അറിയിച്ചു.2021 ഫെബ്രുവരി 21 മുതല്‍ 28 വരെയാണ് ചരിത്രപ്രസിദ്ധമായ പൂരം.ആഘോഷ പരിപാടികള്‍ പൂര്‍ണമായി ഒഴിവാക്കി.ചടങ്ങുകള്‍ മാത്രമാക്കി നടത്തുന്നതിന് വെള്ളിയാഴ്ച വൈകീട്ട് ചേര്‍ന്ന ക്ഷേത്രക്ഷേമ സമിതി ഭരാവാഹികളുടെ യോഗ മാണ് തീരുമാനിച്ചത്.വിശദമായ കാര്യങ്ങള്‍ ജനുവരി രണ്ടിന് ശനി യാഴ്ച ചേരുന്ന നിലവിലെ പൂരാഘോഷ കമ്മിറ്റി അംഗങ്ങളുടെ യോഗ ത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് അരകുര്‍ശ്ശി ഉദയര്‍കുന്ന് ഭഗവതി ക്ഷേത്ര ക്ഷേമസമിതി അറിയിച്ചു.