മണ്ണാര്‍ക്കാട്:നഗരസഭകളിലെ അധ്യക്ഷ പദവികളിലേക്ക് ഇന്ന് നട ക്കുന്ന തിരഞ്ഞെടുപ്പില്‍ മണ്ണാര്‍ക്കാട് നഗരസഭ അധ്യക്ഷനായി മുസ്ലിം ലീഗിലെ ഫായിദ ബഷീര്‍ തിരഞ്ഞെടുക്കപ്പെട്ടേക്കും.29 അംഗം ഭരണസമിതിയില്‍ യുഡിഎഫിന് 14 അംഗങ്ങളുടെ പിന്തുണ യുണ്ട്.അധ്യക്ഷ സ്ഥാനത്തേക്ക് യുഡിഎഫില്‍ തര്‍ക്കമില്ലാത്തതിനാ ല്‍ ബഷീറിന്റെ അധ്യക്ഷ പദവി ഉറപ്പാണ്.കോണ്‍ഗ്രസിലെ പ്രസീദ ഉപാധ്യക്ഷയായേക്കും.രാവിലെ 11 ന്അധ്യക്ഷ സ്ഥാനത്തേക്കും ഉച്ചയ്ക്ക് ശേഷം 2 മണിക്ക് ഉപാധ്യക്ഷ സ്ഥാനത്തേക്കുമുളഅള തിരഞ്ഞെടുപ്പാണ് നടക്കുക.മണ്ണാര്‍ക്കാട് പഞ്ചായത്ത് ആയിരുന്ന പ്പോള്‍ ഭരണസമിതിയില്‍ അംഗമായിരുന്ന ബഷീറിന്റെ ഭരണരം ഗത്തേയും പൊതുരംഗത്തേയും പരിചയമാണ് അധ്യക്ഷ സ്ഥാന ത്തേക്ക് അദ്ദേഹത്തിന്റെ പേര് ഐക്യകണ്‌ഠേന തീരുമാനിക്കാന്‍ വഴി തെളിച്ചത്.