മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് നഗരസഭയിലേക്ക് നടന്ന ചെയര്‍മാന്‍ തിര ഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് അംഗം സി. മുഹമ്മദ് ബഷീര്‍ എന്ന ഫായി ദ ബഷീര്‍ തിരഞ്ചെടുക്കപ്പെട്ടു. 29 അംഗ ഭരണ സമിതിയില്‍ 14 വോ ട്ടുകള്‍ നേടിയാണ് ബഷീര്‍ ചെയര്‍മാനായത്.എതിര്‍ സ്ഥാനാര്‍ഥി ടി.ആര്‍ സെബാസ്റ്റ്യന് 11 വോട്ടുകള്‍ ലഭിച്ചു. ബി.ജെ.പി യിലെ മൂന്ന് അംഗങ്ങളും കോണ്‍ഗ്രസ് വിമതയായി മത്സരിച്ച് ജയിച്ച തെന്നാരി വാര്‍ഡംഗം കമലക്ഷിയും വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു.
ആദ്യ ഘട്ടം നടന്ന ചെയര്‍മാന്‍ തിരഞ്ഞെടുപ്പില്‍ 28 അംഗങ്ങളില്‍ 14 വോട്ടുകള്‍ നേടിയപ്പോള്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്ക് 11 വോട്ടു കളും ബി.ജെ.പി സ്ഥാനാര്‍ഥിയായ അമുതക്ക് മൂന്ന് വോട്ടുകളും ലഭി ച്ചു.ഒന്നാമതെത്തിയ ബഷീറിനും ശേഷിക്കുന്ന രണ്ടു സ്ഥാനാര്‍ഥി കളായ സെബാസ്റ്റ്യന് 11ഉം അമുതക്ക് മൂന്നു മടക്കം 14 വീതം വോട്ടു കള്‍ ലഭിച്ചു. ഇതോടെ ഏറ്റവും കുറഞ്ഞ വോട്ട് ലഭിച്ച അമുതയെ ഒഴി വാക്കിയാണ് വീണ്ടും തിരഞ്ഞെടുപ്പ് നടന്നത്.
ഉച്ചയ്ക്കു നടന്ന വൈസ് ചെയര്‍പേഴ്‌സണ്‍ തിരഞ്ഞെടുപ്പിലും രണ്ട് ഘട്ടമായാണ് വോട്ടെടുപ്പ് നടത്തിയത്.ആദ്യഘട്ടത്തില്‍ കോണ്‍ഗ്ര സില്‍ നിന്ന് പ്രസീദയും സിപിഎമ്മില്‍ നിന്ന് കദീജ അസീസും ബിജെപിയില്‍ നിന്ന് എന്‍.ലക്ഷ്മിയും മത്സരിച്ചു.ചെയര്‍മാന്‍ സ്ഥാ നത്തേക്ക് ലഭിച്ച അതേ വോട്ടുകള്‍ തന്നെയാണ് വൈസ് ചെയര്‍ പേഴ്‌സണ്‍ സ്ഥാനത്തേക്കും ലഭിച്ചത്.തുടര്‍ന്ന് നടത്തിയ രാണ്ടാം ഘട്ട വോട്ടെടുപ്പില്‍ 14 വോട്ട് നേടികോണ്‍ഗ്രസിലെ പ്രസീദ വിജയിച്ചു. സിപിഎമ്മിലെ കദീജ അസീസ് 11 വോട്ട് നേടി. ബിജെപിയും സ്വത ന്ത്ര അംഗവും വോട്ട് ചെയ്തില്ല.
ഫായിദ ബഷീറിനെ കെ.ബാലകൃഷ്ണന്‍ നാമനിര്‍ദേശം ചെയ്തു. സി.ഷഫീഖ് റഹ്മാന്‍ പിന്താങ്ങി. ടി.ആര്‍.സെബാസ്റ്റ്യനെ സി.പി. പുഷ്പാനന്ദ് നാമനിര്‍ദേശം ചെയ്തു.മുഹമ്മദ് ഇബ്രാഹിം പിന്താങ്ങി. അമുദയെ പ്രസാദ് നാമനിര്‍ദേശം ചെയ്തു.ലക്ഷ്മി പിന്താങ്ങി. വരണാ ധികാരി എം.ജെ.അരവിന്ദാക്ഷന്‍ ചെയര്‍മാന്‍ ഫായിദ ബഷീറിനു സത്രപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വൈസ് ചെയര്‍പേഴ്‌സണ്‍ പ്രസീദയ്ക്ക് അധ്യക്ഷന്‍ ഫായിദ ബഷീര്‍ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
മണ്ണാര്‍ക്കാട് നഗരസഭയായ ശേഷം നടക്കുന്ന രണ്ടാമത് തിരഞ്ഞെടു പ്പാണിത്. കഴിഞ്ഞ തവണ മുസ്ലിം ലീഗ് പ്രതിനിധി എം.കെ സുബൈ ദയായിരുന്നു ചെയര്‍ പേഴ്‌സണ്‍. 29 അംഗ ഭരണാസമിതിയില്‍ യു. ഡി.എഫിന് 13 ഉം, എല്‍.ഡി.എഫിന് 13ഉം, ബി.ജെ.പിക്ക് മൂന്ന് അംഗ ങ്ങളുമാണ് ഉണ്ടായിരുന്നത്. യു.ഡി എഫിനും എല്‍.ഡി.എഫിനും അംഗബലം തുല്യമായത്തോടെ നറുക്കെടുപ്പിലാണ് എം.കെ സുബൈദ ചെയര്‍പേഴ്‌സണായി തിരഞ്ഞെടുക്കപ്പെട്ടത്.
29 അംഗ ഭരണ സമിതിയില്‍ മുസ്ലിം ലീഗ് – 10, കോണ്‍ഗ്രസ് -3, യു.ഡി.എഫ് സ്വതന്ത്ര – ഒന്ന്, സി.പി.എം – 11, ബി.ജെ.പി -3, സ്വതന്ത്ര – ഒന്ന് എന്നിങ്ങനെ യാണ് കക്ഷിനില