കുമരംപുത്തൂര്‍: നെച്ചുള്ളിയില്‍ കിണറില്‍ വീണ പശുക്കുട്ടിയെ രക്ഷിക്കാന്‍ കിണറ്റിലിറങ്ങി തിരച്ച് കയറാന്‍ കഴിയാതിരുന്ന വയോധികനെ ഫയര്‍ഫോഴ്‌സെത്തി രക്ഷപ്പെടുത്തി. തണ്ണീട്ടുകണ്ട ത്തില്‍ സെബാസ്റ്റ്യനെയാണ് (60) ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തിയത് .സമീപവാസിയുടെ കിണറിലാണ് പശുക്കുട്ടി വീണത്.40 അടി യോളം താഴ്ചയുള്ള കിണറിലേക്ക് ഇറങ്ങിയ സെബാസ്റ്റിയന് തിരിച്ച് കയറാനാകാതെ അവശത അനുഭവപ്പെടുകയായിരുന്നു.തുടര്‍ന്നാണ് ഫയര്‍ഫോഴ്‌സിന്റെ സഹായം തേടിയത്.ഫയര്‍ഫോഴ്‌സെത്തി പശുക്കുട്ടിയേയും സെബാസ്റ്റ്യനേയും രക്ഷപ്പെടുത്തി.ഫയര്‍ഫോഴ്‌സ് സ്‌റ്റേഷന്‍ ഇന്‍ചാര്‍ജ്ജ് സി മനോജ്,ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫീസ ര്‍ പ്രഭു,സി.എസ് സന്ദീപ്,ജയകൃഷ്ണന്‍,പി മനോജ്,അഖില്‍ എന്നിവര്‍ നേതൃത്വം നല്‍കി.