കോട്ടോപ്പാടം: കുണ്ട്‌ലക്കാട് കൈത്താങ്ങ് ചാരിറ്റി കൂട്ടായ്മയുടെ 2021-2022 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെ ടുത്തു.ലത്തീഫ് രായിന്‍ മരക്കാര്‍ (പ്രസിഡന്റ്), ഉമ്മര്‍ ഒറ്റകത്ത് (ജനറല്‍ സെക്രട്ടറി),കാദര്‍ തോട്ടശ്ശേരി (ട്രഷറര്‍),രാമചന്ദ്രന്‍ (വൈസ് പ്രസിഡന്റ്),ഫാസില്‍ ചുങ്കന്‍ (ജോ.സെക്രട്ടറി).കുണ്ട്‌ലക്കാട് ഗ്രാമത്തില്‍ കഴിഞ്ഞ ഒരു വര്‍ഷക്കാലയളവില്‍ 2,53,100 രൂപയുടെ പ്രവര്‍ത്തനം നടത്തിയതായി ഭാരവാഹികള്‍ അറിയിച്ചു.