അലനല്ലൂര്‍:വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ച് തിരുവിഴാംകുന്ന് മേഖല യില്‍ വിഹരിക്കുന്ന വന്യമൃഗത്തെ പിടികൂടാന്‍ പ്രദേശത്ത് കൂട് സ്ഥാപിക്കാന്‍ വനംവകുപ്പ് തീരുമാനിച്ചു.ഇതിനായുള്ള നടപടിക്രമ ങ്ങള്‍ ആരംഭിച്ചതായി തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്‌റ്റേഷന്‍ ഡെപ്യു ട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ എം.ശശികുമാര്‍ അറിയിച്ചു. ജനങ്ങ ളുടെ ഭീതി അകറ്റുന്നതിനായി പ്രദേശത്ത് കൂട്സ്ഥാപിക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ അനുമതിക്കായി മണ്ണാര്‍ക്കാട് ഡി എഫ്ഒ കത്തെഴുതിയിട്ടുണ്ട്.ഇത് ലഭ്യമാകുന്ന മുറയ്ക്ക് ജനങ്ങള്‍ നിര്‍ദേശിക്കുന്ന ഇടത്തായിരിക്കും കൂട് സ്ഥാപിക്കുകയെന്നും വനംവകുപ്പ് അധികൃതര്‍ അറിയിച്ചു.

അതേ സമയം വന്യജീവിയെ കണ്ടെത്താന്‍ ഇന്ന് തിരുവിഴാംകുന്ന് കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ കാട് പിടിച്ച് കിടക്കുന്ന സ്ഥല ത്ത് തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല.എന്നാല്‍ കാട്ടു പന്നി,കാട്ടുപൂച്ച എന്നിവയുടെ അധികം പഴക്കമില്ലാത്ത അവശിഷ്ട ങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.വനപലകര്‍,ആര്‍ആര്‍ ടീം,ഫാം ജീവനക്കാ ര്‍,പ്രദേശവാസികള്‍ ഉള്‍പ്പടെ നൂറോളം പേര്‍ രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് തിരച്ചില്‍ നടത്തിയത്.രാവിലെ തുടങ്ങിയ തിരച്ചില്‍ ഉച്ചയോടെയാണ് അവസാനിപ്പിച്ചത്.കാട് വളര്‍ന്ന് നില്‍ക്കുന്ന ഫാമി ന്റെ സ്ഥലത്ത് വന്യജീവികള്‍ തമ്പടിക്കുന്നുണ്ടെന്ന നാട്ടുകാരുടെ പരാതിയെ തുടര്‍ന്നായിരുന്നു തിരച്ചില്‍.മേഖലയില്‍ വളര്‍ത്തുമൃഗ ങ്ങളെ ആക്രമിക്കുന്നത് പുലിയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഫാമിലുള്‍പ്പടെ പലയിടങ്ങളിലായി പലരും പുലിയെ കണ്ടതായും പറയപ്പെടുന്നു.എന്നാല്‍ വന്യജീവി ആക്രമണമുണ്ടായ സ്ഥലങ്ങളി ല്‍ വനംവകുപ്പ് നടത്തിയ പരിശോധനയില്‍ ഇത് സ്ഥിരീകരിച്ചിട്ടില്ല. മുറിയക്കണ്ണിയിലും,പൂളക്കുണ്ടിലും ക്യാമറ സ്ഥാപിച്ച് വനംവകുപ്പ് നിരീക്ഷണം നടത്തി വരുന്നുണ്ട്.മുറിയക്കണ്ണിയില്‍ ദിവസങ്ങള്‍ക്ക് മുമ്പ് കോഴിഫാമിന് സമീപം കൂട്ടില്‍ കെട്ടിയിട്ടിരുന്ന വളര്‍ത്തുനായ യെ വന്യജീവി കൊന്ന് തിന്നിരുന്നു.ഇതേ തുടര്‍ന്നാണ് ഇവിടെ ക്യാമ റ സ്ഥാപിച്ചത്.നിരീക്ഷണം തുടരുന്നതിനിടെയാണ് വലിയപാറയി ലും നായയെ വന്യജീവി ആക്രമിച്ചത്.

വന്യജീവികള്‍ക്ക് തമ്പടിക്കാന്‍ പാകത്തിലാണ് കന്നുകാലി ഗവേഷ ണ കേന്ദ്രത്തില്‍ പൊന്തക്കാടുകള്‍ വളര്‍ന്ന് നില്‍ക്കുന്നത്.എല്ലാ വര്‍ഷവും ഫാമിന്റെ അതിര്‍ത്തിയില്‍ പൊന്തക്കാടുകള്‍ വെട്ടി ത്തെളിക്കാറുണ്ടായിരുന്നു.കുറച്ച് കാലമായി ഇതിനുള്ള നടപടിയു ണ്ടായിട്ടില്ല.പൊന്തക്കാടുകള്‍ വെട്ടി നീക്കുകയും ഫാമിന് ചുറ്റും സോളാര്‍ ഫെന്‍സിംഗ് സ്ഥാപിക്കുകയും ചെയ്താല്‍ ഫാമിനകത്തേക്ക് വന്യജീവികളെത്തുന്നത് തടയാനാകുമെന്ന് നാട്ടുകാര്‍ പറയുന്നത്്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഗവേഷണ കേന്ദ്രം അധികൃതര്‍ക്ക് നിവേദ നം നല്കാനിരിക്കുകയാണ് നാട്ടുകാര്‍.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!