കുമരംപുത്തൂര്‍: പഞ്ചായത്തിലെ പടിഞ്ഞാറേക്കര പ്രദേശത്തിനാ യി കുടിവെള്ള പദ്ധതി നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പഞ്ചാ യത്ത് മെമ്പര്‍ ഗഫൂര്‍ കോല്‍ക്കളത്തിന് നിവേദനം നല്‍കി.വാര്‍ഡ് മെമ്പര്‍ രാജന്‍ ആമ്പാടത്ത്,ജാസിര്‍,സുബ്രഹ്മണ്യന്‍,ബാലന്‍ എന്നി വര്‍ ചേര്‍ന്നാണ് നിവേദനം നല്‍കിയത്.പഞ്ചായത്തിലെ കുന്നത്തു ള്ളി വാര്‍ഡില്‍ ഉള്‍പ്പെടുന്ന പടിഞ്ഞാറേക്കര പ്രദേശത്ത് വേനല്‍ ക്കാലങ്ങളില്‍ കുടിവെള്ളക്ഷാമം നേരിടാറുണ്ട്.പഞ്ചായത്തിന്റെ കുടിവെള്ള പദ്ധതിയേയാണ് പ്രദേശവാസികള്‍ ആശ്രയിക്കുന്ന ത്.പലര്‍ക്കും സ്വന്തമായി കിണറുമില്ല.കുന്നിന്‍ പ്രദേശമാണ് ഇവിടം .അത് കൊണ്ട് തന്നെ വേനല്‍ക്കാലങ്ങളില്‍ കുടിവെള്ളക്ഷാമം പ്രദേശവാസികള്‍ നേരിടാറുണ്ട്.ഈ സാഹചര്യത്തിലാണ് പ്രദേശ ത്തിന് മാത്രമായി കുടിവെള്ള പദ്ധതി നടപ്പിലാക്കണമെന്ന നാട്ടുകാ ര്‍ ആവശ്യപ്പെടുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!