പാലക്കാട്:സംഘടന വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് എട്ട് പേരെ ബിജെപിയില്‍ നിന്നും പുറത്താക്കി.പാര്‍ട്ടിയുടെ പൂക്കോട്ടുകാവ്, തേങ്കുറുശ്ശി, കണ്ണാടി പഞ്ചായത്ത് കമ്മിറ്റികള്‍ പിരിച്ചു വിട്ടു.ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ എന്‍ഡിഎക്കെതിരായി മത്സരിച്ച ലക്കടി പേരൂര്‍ നിയോജക മണ്ഡലത്തിലെ ലക്കിടി-പേരൂര്‍ നിയോജ ക മണ്ഡലത്തില്‍ നിന്നുള്ള അശോക് കുമാര്‍, മരുതറോഡ് പഞ്ചായ ത്തില്‍ നിന്നുള്ള ശ്രീജരാജേന്ദ്രന്‍, തേങ്കുറുശ്ശി പഞ്ചായത്തില്‍ നിന്ന് മത്സരിച്ച എം.ശ്യാംകുമാര്‍,ഒറ്റപ്പാലം മുനിസിപ്പാലിറ്റിയില്‍ നിന്നുള്ള സ്മിത നാരായണന്‍ എന്നിവരെയും, എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ക്കെ തിരെ പ്രവര്‍ത്തിച്ച ആലത്തൂര്‍ നിയോജകമണ്ഡലത്തില്‍ നിന്നുള്ള സംസ്ഥാന കൗണ്‍സില്‍ അംഗം എം.കെ.ലോകനാഥന്‍, ജില്ലാ കമ്മി റ്റി അംഗം ബി.കെ.ശ്രീലത, ലക്കിടിപേരൂര്‍ ഗ്രാമപഞ്ചായത്ത് കമ്മിറ്റി അംഗം എന്‍.തിലകന്‍, കര്‍ഷകമോര്‍ച്ച ലക്കിടി – പേരൂര്‍ പഞ്ചായ ത്ത് വൈസ് പ്രസിഡണ്ട് ഉണ്ണികൃഷ്ണന്‍ എന്നിവര്‍ക്കെതിരെയാണ് നട പടി. ഇവരെ സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം പാര്‍ട്ടി യില്‍ നിന്നും ആറ് വര്‍ഷത്തേക്ക് പുറത്താക്കിയതായി ബിജെപി ജില്ലാ അധ്യക്ഷന്‍ അഡ്വ.ഇ.കൃഷ്ണദാസ് അറിയിച്ചു.