അലനല്ലൂര്‍:തിരുവിഴാംകുന്ന് മേഖലയെ ഭീതി തീറ്റിച്ച് വിഹരിക്കുന്ന വന്യജീവിയെ കണ്ടെത്താന്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചതിന് പിറകെ കാട് പിടിച്ച് കിടക്കുന്ന കന്നുകാലി ഗവേഷണ കേന്ദ്രത്തി ന്റെ സ്ഥലത്ത് തിരച്ചിലിനൊരുങ്ങി വനംവകുപ്പ്.ഞായറാഴ്ച രാവി ലെ 9 മണിയോടെ ആര്‍ആര്‍ടിയും തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്‌റ്റേ ഷനിലെ വനപാലകരും ചേര്‍ന്ന് തിരച്ചില്‍ ആരംഭിക്കുമെന്ന് ഡെ പ്യുട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ എം ശശികുമാര്‍ അറിയിച്ചു. കന്നു കാലി ഗവേഷണ കേന്ദ്രം ഉള്‍പ്പെടുന്ന സ്ഥലത്തിന്റെ സിംഹഭാഗ വും കാട് വളര്‍ന്ന് നില്‍ക്കുകയാണ്.കാട്ടുപന്നിയടക്കമുള്ള വന്യ ജീവികള്‍ ഇവിടെ തമ്പടിക്കുന്നതായാണ് നാട്ടുകാര്‍ പറയുന്നത്. കാട്ടുപന്നികളുടേയും നായ്ക്കളുടേയും അവശിഷ്ടങ്ങളും കണ്ടെ ത്തിയിട്ടുണ്ട്.മാസങ്ങള്‍ക്ക് മുമ്പ് ഫാമില്‍ പുലിയെ കണ്ടതായി അറി യിച്ചതിനെ തുടര്‍ന്ന് ക്യാമറ സ്ഥാപിച്ച് വനംവകുപ്പ് നിരീക്ഷണം നടത്തിയിരുന്നു.
കഴിഞ്ഞ ദിവസം മുറിയക്കണ്ണിയില്‍ കോഴി ഫാമിന് സമീപം കൂട്ടി ല്‍ കെട്ടിയിരുന്ന വളര്‍ത്തുനായയെ വന്യജീവി കൊന്ന് തിന്നിരുന്നു .ഇതേ തുടര്‍ന്ന് മുറിയക്കണ്ണിയില്‍ രണ്ടിടത്തും പൂളക്കുണ്ടിലും ക്യാ മറകള്‍ സ്ഥാപിച്ച് വനംവകുപ്പ് നിരീക്ഷണം നടത്തി വരികയാണ്. അതിനിടെ ശനിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെ വലിയപാറ, പാമ്പീരി പാടത്തും നായയ്ക്ക് നേരെ വന്യജീവിയുടെ ആക്രണമുണ്ടായി. പരി ക്കേറ്റ നായ ചത്തു.വനപാലകര്‍ സ്ഥലത്തെത്തി പരിശോധന നടത്തി .വീണ്ടും വന്യജീവി ആക്രമണമുണ്ടായതോടെയാണ് കന്നുകാലി ഗവേഷണ കേന്ദ്രത്തിലെ കാട് വളര്‍ന്ന് നില്‍ക്കുന്ന സ്ഥലങ്ങളില്‍ വനംവകുപ്പ് തിരിച്ചില്‍ നടത്താന്‍ തീരുമാനിച്ചത്.ഇക്കാര്യം കേന്ദ്രം അധികൃതരെ അറിയിച്ചിട്ടുണ്ട്.
അതേ സമയം ഫാമിന്റെ അതിര്‍ത്തിയില്‍ പൊന്തക്കാടുകള്‍ വെട്ടി ത്തെളിച്ച് സോളാര്‍ ഫെന്‍സിംഗ് സ്ഥാപിക്കണമെ ന്നാവശ്യപ്പെട്ട് കന്നുകാലി ഗവേഷണ കേന്ദ്രം അധികൃതര്‍ക്ക് ജനകീയ സമിതി തിങ്കളാഴ്ച നിവേദനം നല്‍കുമെന്ന് അലനല്ലൂര്‍ മുന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും പ്രദേശവാസിയുമായ യൂസഫ് പാലക്കുന്നന്‍ അറിയി ച്ചു.ഫാമിനോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന മുറിയക്കണ്ണി, തിരുവിഴാം കുന്ന്,ഇരട്ടവാരി,വലിയപാറ,കാപ്പുപറമ്പ്,മുണ്ടക്കുന്ന് പ്രദേശങ്ങളി ല്‍ വന്യജീവി ശല്യമുള്ളതായി നാട്ടുകാര്‍ പറയുന്നു.പലതവണ പുലിയെ കണ്ടതായും നാട്ടുകാര്‍ പറയുന്നു.മേഖലയില്‍ വിഹരി ക്കുന്ന വന്യജീവി പുലിയാണെന്ന് തന്നെയാണ് നാട്ടുകാര്‍ ഉറപ്പിക്കു ന്നത്.തുടര്‍ച്ചയായുണ്ടാകുന്ന വന്യജീവി ആക്രമണം മൂലം മേഖല യിലെ ജനജീവിതം ഭീതിയുടെ നിഴലിലാണ്.