അലനല്ലൂര്‍:വരള്‍ച്ചയും ജലക്ഷാമവും നേരിടുന്നതിനുള്ള മുന്നൊരു ക്കത്തില്‍ വെള്ളിയാര്‍ പുഴയിലെ കണ്ണംകുണ്ടിലും നാട്ടുകാര്‍ താ ത്കാലിക തടയണ നിര്‍മിച്ചു.സാധാരണ തടയണ നിര്‍മിക്കുന്ന സ്ഥ ലത്തില്‍ നിന്നും അല്‍പ്പം മാറിയാണ് ഇക്കുറി തടയണ ഒരുക്കിയത്.
ജെസിബി ഉപയോഗിച്ചായിരുന്നു പ്രവൃത്തികള്‍.ഈ ഭാഗത്ത് അടി ഞ്ഞ് കൂടിയ മണ്ണും മണലും ഒരു പരിധി വരെ ജെസിബി ഉപയോഗി ച്ച് നീക്കി.ഏകദേശം ആറടി ഉയരത്തില്‍ പുഴയ്ക്ക് കുറുകെ മണലും കല്ലും കൊണ്ട് തിട്ടയൊരുക്കി അതിന് മുകളില്‍ അമ്പതോളം മണ ല്‍ നിറച്ച ചാക്കുകളും നിരത്തിയാണ് താത്കാലിക തടയണ നിര്‍മി ച്ചിരിക്കുന്നത്.ചോര്‍ച്ച തടയാനായി തിട്ടയ്ക്ക് മുകളില്‍ പ്ലാസ്റ്റിക് ഷീറ്റും വിരിച്ചിട്ടുണ്ട്.
വാര്‍ഡ് മെമ്പര്‍ ആയിഷാബി ആറാട്ടുതൊടി,കാസിം ആലായന്‍, പ്ര ദേശവാസികളായ അബ്ദുല്‍ സലാം ചോലക്കല്‍ അകത്ത്,ഷാനവാസ് ആറാട്ടുതൊടി,എ മുഹമ്മദ് മാസ്റ്റര്‍,സി.വേലു,മുഹമ്മദലി കറുത്ത കുഴിയന്‍,ഷറഫുദ്ദീന്‍ പരിയാരന്‍,ഉമ്മര്‍ ചെട്ടിയാംതൊടി എന്നിവരു ടെ നേതൃത്വത്തില്‍ ക്രിസ്തുമസ് ദിനത്തിലായിരുന്നു തടയണ നിര്‍മാ ണ പ്രവൃത്തികള്‍ നടന്നത്.പ്രദേശവാസികളുടെ ആവശ്യപ്രകാരം കോസ് വേ റോഡിലെ കുണ്ടും കുഴികളും യുഡിഎഫിന്റെ നേതൃ ത്വത്തില്‍ അടക്കുകയും ചെയ്തു.
പ്രളയത്തെ തുടര്‍ന്ന് കണ്ണംകുണ്ട് ഭാഗത്ത് ധാരാളം മണ്ണും മണലും കെട്ടികിടക്കുന്നുണ്ട്.ഇക്കാരണത്താല്‍ തന്നെ പലകുറി മഴക്കാലത്ത് കണ്ണംകുണ്ട് കോസ് വേ വെള്ളത്തിന് അടിയിലായിരുന്നു.മണ്ണും മണലും നീക്കം ചെയ്യണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടെങ്കി ലും നടപടിയുണ്ടായിട്ടില്ല.പുഴയുടെ സ്വാഭാവിക ആഴം വീണ്ടെടു ക്കാന്‍ നടപടി വേണമെന്നാണ് പ്രദേശവാസികള്‍ ആവര്‍ത്തിക്കുന്ന ത്.അതേ സമയം കണ്ണംകുണ്ട് കോസ് വേയ്ക്ക് സമീപം തടയണ നിര്‍മിച്ചത് പ്രദേശത്തെ ജലസ്രോതസുകള്‍ക്കും ഗുണകരമായിട്ടുണ്ട്. കഴിഞ്ഞ ദിവസം കലങ്ങോട്ടിരിയിലും ജനകീയ കൂട്ടായ്മയില്‍ നാട്ടു കാര്‍ തടയണ നിര്‍മിച്ചിരുന്നു.