തച്ചനാട്ടുകര: നാട്ടുകല്‍ മണലുംപുറം സ്വദേശി അലിയും കിളി കളും തമ്മിലുള്ള സൗഹൃദം കൗതുകമാകുന്നു.അമ്പത്തിമൂന്നാം മൈലില്‍ അലി പുല്ല് അരിയാനെത്തുന്നതോടെ തലയിലും മുതുകത്തും തത്തികളിച്ച് ഇഷ്ടം പങ്കുവെക്കും കിളികള്‍.നാല് മണിയോടെ വയലില്‍ എത്തുന്ന അലിയെ കാത്ത് പക്ഷികള്‍ മരച്ചില്ലയില്‍ ഇരിപ്പുണ്ടാകും.കൂട്ടുകാരായ കിളികള്‍ക്കായി ആഹാരവും കരുതിയാണ് അലി പാടത്തെത്തുക.അത് കഴിച്ച ശേഷമാണ് അലിയോടുള്ള കിളികളുടെ സ്നേഹപ്രകടനങ്ങള്‍. പുല്ലരിഞ്ഞ് അലി ബൈക്കില്‍ തിരികെ യാത്രയാകുന്ന വരെ കിളികള്‍ അനുഗമിക്കും.