മണ്ണാര്‍ക്കാട്:ദേശീയ യുവജനോത്സവത്തിന്റെ മുന്നോടിയായി കേ ന്ദ്ര യുവജന-കാര്യ കായിക മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ നെഹ്‌റു യുവ കേന്ദ്ര, നാഷണല്‍ സര്‍വീസ് സ്‌കീം, യുണൈറ്റഡ് നേഷന്‍ ഡെവലപ്‌മെന്റ് പ്രോഗ്രാം എന്നിവയുടെ പങ്കാളിത്തത്തോ ടെ സംഘടിപ്പിക്കുന്ന നാഷണല്‍ യൂത്ത് പാര്‍ലമെന്റില്‍ പങ്കെടു ക്കാന്‍ യുവതീ-യുവാക്കള്‍ക്ക് അവസരം. പ്രാഥമിക ഘട്ടത്തില്‍ ജില്ലാതലത്തില്‍ നടത്തുന്ന യൂത്ത് പാര്‍ലമെന്റില്‍ നവംബര്‍ 30 ന് 18-25 പ്രായപരിധിയിളുള്ള യുവാക്കള്‍ക്കാണ് അവസരം. പരിപാടി യില്‍ പങ്കെടുക്കുന്നവര്‍ നാലു മിനുട്ടില്‍ കൂടാതെയുള്ള സമയം നിശ്ചിത വിഷയത്തില്‍ പ്രസംഗിക്കണം.
കോവിഡിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ മുഖേനയായി രിക്കും മത്സരം. പ്രസംഗിക്കാനുള്ള വിഷയം മത്സരാര്‍ത്ഥികള്‍ക്ക് പിന്നീട് നല്‍കും. പ്രസംഗത്തിന് ഹിന്ദി, ഇംഗ്ലീഷ്, മലയാളം ഭാഷ കളില്‍ ഒന്ന് തിരഞ്ഞെടുക്കാം. എന്നാല്‍ ദേശീയ മത്സരം ഹിന്ദി യിലോ ഇംഗ്ലീഷിലോ മാത്രമായിരിക്കും. ജില്ലാതല മത്സരത്തില്‍ നിന്നും ജൂറി തിരഞ്ഞെടുക്കുന്ന രണ്ടു പേര്‍ക്ക് സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാം. സംസ്ഥാനതല മത്സര വിജയികള്‍ക്ക് ന്യൂഡല്‍ഹിയില്‍ നടക്കുന്ന ദേശീയ യുവ പാര്‍ലമെന്റില്‍ പങ്കെടു ക്കാന്‍ യോഗ്യത ലഭിക്കും.
ദേശീയ മത്സരത്തിലെ ആദ്യത്തെ മൂന്ന് വിജയികള്‍ക്ക് യഥാക്രമം രണ്ടു ലക്ഷം, ഒന്നര ലക്ഷം, ഒരു ലക്ഷം രൂപയുടെ ക്യാഷ് പ്രൈസും സര്‍ട്ടിഫിക്കറ്റും ലഭിക്കും. താത്പര്യമുള്ളവര്‍ ഡിസംബര്‍ 27 നകം അതത് ജില്ലകളിലെ നെഹ്‌റു യുവ കേന്ദ്ര ഓഫിസില്‍ രജിസ്റ്റര്‍ ചെയ്യണം. വിശദ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷന്‍ ഫോമിനും നെഹ് റു യുവ കേന്ദ്ര ജില്ലാ യൂത്ത് ഓഫീസര്‍മാര്‍, നാഷണല്‍ സര്‍വീസ് സ്‌കീം പ്രോഗ്രാം ഓഫിസര്‍മാര്‍ എന്നിവരുമായി ബന്ധപ്പെടണമെന്ന് നെഹ്‌റു യുവ കേന്ദ്ര സ്റ്റേറ്റ് ഡയറക്ടര്‍ അറിയിച്ചു.