മണ്ണാര്‍ക്കാട്: കാഞ്ഞിരപ്പുഴ പഞ്ചായത്തില്‍ വീണ്ടും ഇടതിന് ഭര ണം.ആകെയുള്ള 19 സീറ്റില്‍ സ്വതന്ത്രനുള്‍പ്പെടെ 10 സീറ്റാണ് എല്‍ ഡിഎഫിന് ലഭിച്ചത്. യുഡിഎഫിന് ഏഴ് സീറ്റ് ലഭിച്ചപ്പോള്‍ രണ്ട് സീറ്റില്‍ എന്‍ഡിഎയും നേട്ടമുണ്ടാക്കി.കഴിഞ്ഞതവണ എല്‍ഡി എഫ് തന്നെയാണ് പഞ്ചായത്ത് ഭരിച്ചത്. അതിനുമുമ്പ് യുഡിഎഫും ഭരിച്ചു. ഇടതും വലതും മാറി ഭരിച്ചിട്ടുള്ള പഞ്ചായത്താണിത്. ഇതോ ടെ രണ്ടുതവണ തുടര്‍ച്ചയായി ഇടതു മുന്നണിക്ക് ഭരണത്തിലിരി ക്കാനുള്ള അവസരമാണ് ലഭിച്ചിരിക്കുന്നത്.