മണ്ണാര്‍ക്കാട്: വീറും വാശിയും നിറഞ്ഞുനിന്ന മണ്ണാര്‍ക്കാട് നഗര സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് തിളക്കമാര്‍ന്ന വിജയം.29 വാര്‍ഡുകളില്‍ 14 സീറ്റാണ് നേടിയത്. ഒരു സ്വതന്ത്രന്റെ പിന്തുണ യുണ്ടെങ്കില്‍ യുഡിഎഫ് നഗരം ഭരിക്കാനുള്ള കേവലഭൂരിപക്ഷ മാകും.ഇടതു മുന്നണി 11 സീറ്റുനേടിയപ്പോള്‍ എന്‍ഡിഎ മൂന്നു സീറ്റു നേടി.നഗരസഭയായതിനുശേഷം ആദ്യമായി നടന്ന തെരഞ്ഞെടു പ്പില്‍ യുഡിഎഫ്-13, എല്‍ഡിഎഫ്-13, എന്‍ഡിഎ-3 എന്നിങ്ങനെ യായിരുന്നു കക്ഷിനില. ഇതോടെ കൂട്ടുമുന്നണി ഭരണമായിരുന്നു നടന്നത്.നറുക്കെടുപ്പില്‍ യുഡിഎഫിന് ചെയര്‍പേഴ്സണ്‍ സ്ഥാനവും വൈസ് ചെയര്‍മാന്‍ സ്ഥാനം എല്‍ഡിഎഫിനും ലഭിച്ചു. വകസന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ഏറെ വിവാദങ്ങള്‍കൊണ്ടും ശ്രദ്ധേയ മായിരുന്നു നഗരസഭാ ഭരണം.
ഇത്തവണ തെരഞ്ഞെടുപ്പില്‍ ഇരു മുന്നണികളും ഒറ്റയ്ക്കു ഭൂരി പക്ഷം നേടാനുള്ള ശ്രമത്തിലായിരുന്നു. നില മെച്ചപ്പെടുത്തുമെന്ന് എന്‍ഡിഎയും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഒരുമാസത്തെ തെര ഞ്ഞെടുപ്പുപ്രചരണങ്ങളും വിധിയെഴുത്തും കഴിഞ്ഞ് ഫലം വന്ന തോടെ യുഡിഎഫാണ് നേട്ടം കൈവരിച്ചത്.ഒരു സീറ്റ് അധികം വര്‍ധിപ്പിച്ചു.അതേസമയം എല്‍ഡിഎഫിന് രണ്ട് സീറ്റുകള്‍ കുറഞ്ഞ് 11 ആയി. ഏതു മുന്നണി ഭരിച്ചാലും നഗരസഭയില്‍ കഴിഞ്ഞ പ്രാവ ശ്യം സംഭവിച്ചതുപോലെ കൂട്ടുമുന്നണി ഭരിക്കരുതെന്ന നഗരവാസി കളുടെ ആഗ്രഹംകൂടിയാണ് ഇത്തവണ സഫലമാകുക. നഗരഭരണം യുഡിഎഫിന്റെ കൈകളിലെത്തിയാല്‍ യുഡിഎഫിലെ ഫായിദ ബഷീര്‍ നഗരസഭാ ചെയര്‍മാനായേക്കും.
.