മണ്ണാര്‍ക്കാട്:തച്ചമ്പാറ പഞ്ചായത്തില്‍ ഇത്തവണ എല്‍ഡിഎഫിന് ഉജ്വല വിജയം.യുഡിഎഫില്‍ നിന്നും എല്‍ഡിഎഫ് ഭരണം പിടി ച്ചെടുത്തു.15 സീറ്റുകളില്‍ 9 എണ്ണം നേടിയാണ് എല്‍ഡിഎഫ് ഭരണ ത്തിലേത്തുന്നത്.മൊത്തം കക്ഷിനില എല്‍ഡിഎഫ് 9. സി പി എം 6, സിപിഐ 1, കേരള കോണ്‍ഗ്രസ് മാണി വിഭാഗം 2.യുഡിഎഫ് 6. കോണ്‍ഗ്രസ് 4, മുസ്ലിം ലീഗ് 1, കേരള കോണ്‍ഗ്രസ് ജോസഫ് 1. എന്നി ങ്ങനെയാണ്.കഴിഞ്ഞ തവണ കോണ്‍ഗ്രസ് 6, മുസ്ലിം ലീഗ് 3, കേരള കോണ്‍ഗ്രസ് 2, സിപിഎം 3, സ്വതന്ത്രന്‍1 എന്നിങ്ങനെയായിരുന്നു കക്ഷിനില.കോണ്‍ഗ്രസിനും മുസ്ലിം ലീഗിനും രണ്ടുവീതം സീറ്റ് നഷ്ടപ്പെട്ടു.സിപിഎമ്മിന് മൂന്ന് സീറ്റ് അധികം ലഭിച്ചു.
കരിമ്പയില്‍ എല്‍ഡിഎഫ് ഭരണം നിലനിര്‍ത്തി. 17 സീറ്റുകളില്‍ എല്‍ഡിഎഫിന് 10,യുഡിഎഫിന് 6,എന്‍ഡിഎയ്ക്ക് ഒരു സീറ്റും ലഭിച്ചു.കാരാകുര്‍ശ്ശിയിലും എല്‍ഡിഎഫിന് ഭരണതുടര്‍ച്ച ലഭിച്ചു.16 സീറ്റുകളില്‍ എല്‍ഡിഎഫിന് 10 ഉം,യുഡിഎഫിന് 6ഉം സീറ്റു ലഭിച്ചു.അതേ സമയം ഭരണത്തിലുണ്ടായിരുന്ന തെങ്കര ഇത്തവണ ത്രിശങ്കുവിലായി.17 അംഗ ഭരണസമിതിയില്‍ എല്‍ഡിഎഫിന് എട്ടും,യുഡിഎഫിന് അഞ്ചും,ബിജെപിക്ക് നാലും സീറ്റുകളാണ് ലഭിച്ചത്.മുന്‍ പഞ്ചായത്ത് പ്രസിഡന്റ് സിപിഎമ്മിലെ സാവിത്രി പരാജയപ്പെട്ടു.ഈ വാര്‍ഡില്‍ ബിജെപിയാണ് വിജയിച്ചത്. കോട്ടോ പ്പാടം പഞ്ചായത്തില്‍ എല്‍ഡിഎഫിന് ഭരണം നഷ്ടമായി.