മണ്ണാര്‍ക്കാട്:ജില്ലയില്‍ നിലവില്‍ ചികിത്സയിലുള്ള കാന്‍സര്‍ രോഗ ബാധിതര്‍ക്ക് ധനസഹായത്തിന് അപേക്ഷിക്കാം. അപേക്ഷ ഫോം അതാത് സാമൂഹിക, പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ലഭിക്കും. അര്‍ഹതയുള്ളവര്‍ തിരിച്ചറിയല്‍ രേഖകള്‍, ചികിത്സാ സര്‍ട്ടിഫി ക്കറ്റ്, വില്ലേജ് ഓഫീസര്‍ നല്‍കുന്ന വരുമാന സര്‍ട്ടിഫിക്കറ്റ്, എന്നിവ സഹിതം 15 ദിവസത്തിനകം അതത് സാമൂഹിക, പ്രാഥമിക ആരോ ഗ്യ കേന്ദ്രങ്ങളില്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആരോഗ്യം അറിയിച്ചു.