കല്ലടിക്കോട്: വര്‍ഷങ്ങളായി പട്ടയം ഉള്ളതും കൈവശം വെച്ച് കൃ ഷി ചെയ്തുവരുന്നതുമായ റവന്യൂ ഭൂമി വന ഭൂമിയാക്കിമാറ്റരുതെന്ന് കേരളാ കാത്തലിക് യൂത്ത് മൂവ് മെന്റ് (കെ സി വൈ എം) പാലക്കാ ട് രൂപതാ പ്രസിഡന്റ് റല്ബിന്‍ മറ്റത്തില്‍ ആവശ്യപ്പെട്ടു. പരിസ്ഥി തി ലോല മേഖലകള്‍ കൃഷി ഭൂമിയിലേയ്ക്ക് വ്യാപിപ്പിക്കാനുള്ള വനം പരിസ്ത്ഥിതി മന്ത്രാലയത്തിന്റെ നീക്കം തടയണമെന്നും അദേഹം പറഞ്ഞു. കെ സി വൈ എം കല്ലടിക്കോട് യൂണിറ്റിന്റെം ആഭിമുഖ്യത്തില്‍ കല്ലടിക്കോട്ട് നടത്തിയ ഏകദിന ഉപവാസ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം. മേരീ മാതാ പള്ളി വികാരി ഫാ. ജോണ്‍സണ്‍ കണ്ണാമ്പടത്തില്‍ അധ്യക്ഷത വഹി ച്ചു. കത്തോലിക്കാ കോണ്‍ഗ്രസ് പാലക്കാട് രൂപതാ ട്രഷറര്‍ മാത്യു കല്ലടിക്കോട് മുഖ്യ പ്രഭാഷണം നടത്തി. കെ സി വൈ എം. രൂപതാ ഡയറക്ടര്‍ ഫാ. ടോണി അറയ്ക്കല്‍,ഫാ.തോമസ് തടത്തില്‍, കെ സി വൈ എം പൊന്നംകോട് മേഖലാ ഡയറക്റ്റര്‍ ഫാ. ജോബിന്‍ മേലേ മുറി,ജനറല്‍ സെക്രട്ടറി ഷാലിന്‍,ആനിമേറ്റര്‍ ആന്റോ, എബിന്‍ കണിവയലില്‍, ജോസ്‌കോ, തങ്കച്ചന്‍ മാത്യൂസ്, ഷനോജ് നെല്ലിക്കാ മല, ടിജോ, അജിന്‍ രാജു, സിറില്‍, ബിനു, സ്‌നേഹാ തോമസ്, ആന്‍ എലിസബത്ത്,ടിജോ എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!