മണ്ണാര്‍ക്കാട്: തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ബുധനാഴ്ച രാവിലെ എട്ടിന് ആരംഭിക്കും.പോസ്റ്റല്‍ വോട്ടുകള്‍ എണ്ണുന്നത് ഉള്‍പ്പെടെ ജില്ല യില്‍ 21 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്.13 ബ്ലോക്ക് പഞ്ചായത്തുകള്‍ക്കും ഏഴ് നഗരസഭകള്‍ക്കുമായി ഓരോന്ന് വീതവും ജില്ലാ പഞ്ചായത്തിന്റെ പോസ്റ്റല്‍ വോട്ടുകള്‍ എണ്ണല്‍ യാക്കര എസ്.എ. ഹാളിലുമാണ് നടക്കുക.
പ്രത്യേക പാസുള്ളവര്‍ക്ക് മാത്രമാണ് വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് പ്രവേശനം അനുവദിക്കുക.10 പോളിംഗ് ബൂത്തുകളിലേക്കായി ഒരു കൗണ്ടിംഗ് ടേബിള്‍ എന്ന രീതിയിലാണ് സജ്ജീകരിച്ചിരിക്കുന്നത്. ഒരു കൗണ്ടിംഗ് ടേബിളിന് ഒരു സൂപ്പര്‍ വൈസര്‍, രണ്ട് കൗണ്ടിംഗ് അസിസ്റ്റന്‍സ്, ഒരു ടേബിളിന് ഒരു ഒ.എ. (ഓഫീസ് അറ്റന്‍ഡന്റ്) എന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഒരു ടേബിളില്‍ ഒരു രാഷ്ട്രീയ പ്രതിനിധി (ഏജന്റ്) എന്ന നിലയിലായിരിക്കും ക്രമീക രണം. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണി തുടങ്ങുക. ഒന്നാം വാര്‍ഡ് മുതലെന്ന ക്രമത്തിലാണ് വോട്ടെണ്ണല്‍ തുടങ്ങുക. തുടര്‍ന്ന് ഇലക്ട്രോണിക് വോട്ടിങ് മെഷീനിലെ വോട്ടുകളും എണ്ണിതുടങ്ങും.
ഓരോ റൗണ്ട് കഴിയുമ്പോഴും ട്രെന്‍ഡ് അറിയുന്നതിനായി എല്ലാ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും ഡിസ്‌പ്ലെ ബോര്‍ഡും സജ്ജീകരിച്ചിട്ടു ണ്ട്. എല്ലാ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും കുടിവെള്ളം, ഭക്ഷണം, അത്യാവശ്യ മരുന്നുകള്‍, മുഴുവന്‍ സമയ ജനറേറ്റര്‍ സൗകര്യം എന്നി വയും ഒരുക്കിയിട്ടുള്ളതായി ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ അറിയി ച്ചു.മണ്ണാര്‍ക്ക് ബ്ലോക്ക് പഞ്ചായത്തിന്റെ വോട്ടെണ്ണല്‍ നെല്ലിപ്പുഴ ദാറുന്നജാത്ത് ഹൈ സ്‌കൂ ളിലും അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തി ന്റെ വോട്ടെണ്ണല്‍ അഗളി ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലും മണ്ണാര്‍ക്കാട് നഗരസഭയുടെ വോട്ടെണ്ണല്‍ കുമരംപുത്തൂ ര്‍ കല്ലടി ഹയര്‍ സെക്കണ്ടറി സ്‌കൂളിലും നടക്കും.