അലനല്ലൂര്‍ : എസ് എസ് എഫ് കോട്ടോപ്പാടം സെക്ടര്‍ സ്റ്റുഡന്റ്‌സ് കൗ ണ്‍സില്‍ സമാപിച്ചു. ‘ഇന്‍ഖിലാബ് വിദ്യാര്‍ത്ഥികള്‍ തന്നെയാണ് വി പ്ലവം’ എന്ന പ്രമേയത്തില്‍ എസ് എസ് എഫ് അംഗത്വ കാല ക്യാമ്പ യ്‌നിന്റെ ഭാഗമായി മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനങ്ങക്ക് ശേഷം സെക്ടറി ലെ 13 യൂണിറ്റുകളില്‍ സ്റ്റുഡന്റ്സ് കൗണ്‍സിലുകള്‍ പൂര്‍ത്തിയാക്കു കയും പുതിയ കമ്മിറ്റികള്‍ നിലവില്‍ വരുകയും ചെയ്തതിന് ശേഷ മാണ് സെക്ടര്‍ സ്റ്റുഡന്റ്‌സ് കൗണ്‍സില്‍ നടന്നത്. കൗണ്‍സിലില്‍ കോട്ടോപ്പാടം സെക്ടറിനെ വിഭജിച്ച് അമ്പാഴക്കോട് സെക്ടര്‍ രൂപീക രിക്കുകയും ഇരു സെക്ടറുകളിലേക്കുമുളള കമ്മിറ്റി തെരഞ്ഞെടു പ്പും നടന്നു.ഫായിസ് മുസ്ലിയാര്‍ അധ്യക്ഷത വഹിച്ച സംഗമം എസ്എസ്എഫ് ജില്ലാ സെക്രട്ടറി സയ്യിദ് മുഹമ്മദ് യാസീന്‍ ജിഫ്‌രി ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി ജഅഫര്‍ കൂമഞ്ചേരിക്കുന്ന് സെക്ടറുകളുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തി.അലനല്ലൂര്‍ ഡിവിഷന്‍ ഭാരവാഹികളായ ഹുസൈന്‍ സഖാഫി,ഹകീം കൊമ്പാ ക്കല്‍ കുന്ന്,അജ്മല്‍ കൂമഞ്ചേരിക്കുന്ന്,ഹാഫിള് ഷഫീഖ് പാലോട് എന്നിവര്‍ സംബന്ധിച്ചു.

കോട്ടോപ്പാടം സെക്ടര്‍ ഭാരവാഹികളായി അമീന്‍ സഖാഫി (പ്രസിഡ ന്റ്) അസ്ലം കോട്ടോപ്പാടം(ജന സെക്രട്ടറി)റിയാസ് അദനി(ഫിനാന്‍ സ് സെക്രട്ടറി),ശരീഫ് ഭീമനാട്,നജീബ് കുമഞ്ചേരിക്കുന്ന്,സഫ്വാന്‍ കാഞ്ഞിരംകുന്ന്,യൂസഫ് സഖാഫി,ബാദുഷ കൂമഞ്ചേരിക്കു ന്ന്(സെ ക്രട്ടറിമാര്‍),മിദ്‌ലാജ് കോട്ടോപ്പാടം(സെക്രട്ടറിയേറ്റ് അംഗം) എന്നിവ രെയുംഅമ്പാഴക്കോട് സെക്ടര്‍ ഭാരവാഹികളായി യൂനുസ് മുസ്ലിയാര്‍ (പ്രസിഡന്റ്), കൊടുവാളിപ്പുറം(ജ.സെക്രട്ടറി), ആസിഫ് സഖാഫി (ഫിനാന്‍സ് സെക്രട്ടറി),മുഹ്സിന്‍ കൊടുവാളിപ്പുറം,ആസിഫ് നഈമി, ശാനിജ് പുറ്റാനിക്കാട്,ഹുസ്നി മുബാറക്ക് കൊടുവാളിപ്പുറം, ഷാഫി വേങ്ങ(സെക്രട്ടറിമാര്‍), ഷനൂബ് കുണ്ട്‌ലക്കാട് (സെക്രട്ടറി യേറ്റ് അംഗം) എന്നിവരെയും തിരഞ്ഞെടുത്തു.യൂനുസ് മുസ്ലിയാര്‍ സ്വാഗതവും അല്‍ അമീന്‍ സഖാഫി നന്ദിയും പറഞ്ഞു

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!