അഗളി:കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ ഇഎസ്എ,ഇ എസ് സെഡ് വിജ്ഞാപനങ്ങള്‍ക്കെതിരെ അട്ടപ്പാടിയിലെ കര്‍ഷക ര്‍ നാളെ അതിജീവന മതില്‍ തീര്‍ക്കും.മേഖല കര്‍ഷക സംര ക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നാളെ ഉച്ച തിരിഞ്ഞ് 3.30ന് മുക്കാലി മുതല്‍ ആനക്കട്ടി വരെ പ്രധാന പാതയിലാണ് 37 കിലോ മീറ്റര്‍ പ്രതി രോധ കോട്ട തീര്‍ക്കുകയെന്ന് സമിതി പ്രസിഡന്റ് ശ്രീ ലക്ഷ്മി ശ്രീകു മാര്‍,സെക്രട്ടറി ജോണ്‍സണ്‍ വിലങ്ങുപാറയില്‍ എന്നിവര്‍ അറിയി ച്ചു.വിജ്ഞാപനം അട്ടപ്പാടിയെ വനമാക്കി മാറ്റുമെന്നും നാടിനെയും മണ്ണിനേയും സംരക്ഷിക്കാനുള്ള സമരമാണെന്ന് സമിതി നേതാക്കള്‍ പറഞ്ഞു.കാലങ്ങളായുള്ള കൃഷി ഭൂമിയില്‍ വനനിയമങ്ങള്‍ നടപ്പാ ക്കി കര്‍ഷകരെ കുടിയിറക്കാനുള്ള നീക്കമാണ് വിജ്ഞാപനത്തി ന്റെ പിന്നിലെന്ന ആശങ്കയാണ് കര്‍ഷകര്‍ക്കുള്ള ത്.പശ്ചിമഘട്ട സംരക്ഷണത്തിന്റെ പേരിലാണ് ഇത്തരം നീക്ക ങ്ങള്‍.സൈലന്റ് വാലി ദേശീയോദ്യാനത്തിന് ചുറ്റും കള്ളമല,പാടവയല്‍, വില്ലേജുക ളെ ഉള്‍പ്പെടുത്തി പരിസ്ഥിതി ലോല പ്രദേശത്തിന്റെ കരട് വിജ്ഞാ പനം ഏതാനം ദിവസം മുമ്പാണ് ഉണ്ടായത്.നേരത്തെ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് പ്രകാരം പരിസ്ഥിതി ദുര്‍ബ്ബല പ്രദേശങ്ങളുടെ പട്ടികയില്‍ അട്ടപ്പാടിയിലെ ആറ് വില്ലേജുകളും ഉള്‍പ്പെട്ടിട്ടുണ്ട്.ഇത്തരം പ്രഖ്യാ പനങ്ങള്‍ വനപ്രദേശങ്ങളില്‍ ഒതുങ്ങി നില്‍ക്കണമെന്നാണ് കര്‍ഷക രുടെ ആവശ്യം.കൃഷി സ്ഥലങ്ങളും ജനവാസ കേന്ദ്രങ്ങളും മാത്രമാ യി പ്രത്യേക വില്ലേജുകള്‍ രൂപീകരിക്കണമെന്നും കര്‍ഷകര്‍ ആവ ശ്യപ്പെടുന്നു.അഗളിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ വൈസ് പ്രസിഡന്റ് ഷാജന്‍,ജോ സെക്രട്ടറി അലോഷി,ട്രഷറര്‍ എംടി സണ്ണി എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.