അലനല്ലൂര്‍: സഹകരണ അര്‍ബ്ബന്‍ ക്രെഡിറ്റ് സൊസൈറ്റി നടപ്പിലാ ക്കുന്ന വിദ്യാമിത്രം പദ്ധതി,കാന്‍കെയര്‍ പദ്ധതികളുടേയും മൊ ബൈല്‍ ആപ്പിന്റെയും ഉദ്ഘാടനം ഡിസംബര്‍ 13ന് നടക്കുമെന്ന് ഭരണസമിതി അറിയിച്ചു.അലനല്ലൂരിന്റെ വിദ്യാഭ്യാസ മേഖലയി ലേക്ക് ശക്തമായ ഒരു ചുവടുവെപ്പായി സംഘം ആവിഷ്‌കരിച്ച പദ്ധതിയാണ് വിദ്യാമിത്രം.ബിരുദ പഠനം ആഗ്രഹിക്കുന്ന വിദ്യാര്‍ ത്ഥികള്‍ക്കായി മണ്ണാര്‍ക്കാട്ടെ പ്രമുഖ സഹകരണ വിദ്യാഭ്യാസ സ്ഥാപനമായ യൂണിവേഴ്‌സല്‍ കോളേജില്‍ പഠന സൗകര്യം ഏര്‍പ്പെ ടുത്തി സംഘം നടപ്പാക്കുന്ന പദ്ധതിയാണ് സ്‌കോളര്‍ഷിപ്പ് പദ്ധതി യാണ് ഇത്.എംവിആര്‍ കാന്‍സര്‍ സെന്ററുമായി സഹകരിച്ച് കാന്‍ സര്‍ രോഗികള്‍ക്കായി നടപ്പാക്കുന്നതാണ് കാന്‍ കെയര്‍ പദ്ധതി. ഇട പാടുകാര്‍ക്ക് ബാങ്കിംഗ് സേവനങ്ങള്‍ വിലര്‍ത്തുമ്പില്‍ എത്തിക്കുന്ന തിനായാണ് എസിയുസിഎസ് പേ എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കുന്നത്.
പികെ ശശി എംഎല്‍എ ഉദ്ഘാടനം ചെയ്യും.സംഘം ഡയറക്ടര്‍ അഡ്വ,വി മനോജ് അധ്യക്ഷത വഹിക്കും.മണ്ണാര്‍ക്കാട് എഡ്യു ക്കേഷണല്‍ സൊസൈറ്റി വൈസ് ചെയര്‍മാന്‍ ഡോ.കെ.എ.കമ്മാപ്പ മുഖ്യാതിഥിയായിരിക്കും.യൂണിവേഴ്‌സല്‍ കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫ ജോണ്‍ മാത്യു,കെഎ സുദര്‍ശനകുമാര്‍,അലനല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അബൂബക്കര്‍,അലനല്ലൂര്‍ റൂറല്‍ ക്രെഡിറ്റ് സൊസൈറ്റി വൈസ് പ്രസിഡന്റ് കെ.അബ്ദു,അസി രജി സ്ട്രാര്‍ കെ.ജി.സാബു തുടങ്ങിയവര്‍ സംസാരിക്കും.സംഘം പ്രസി ഡന്റ് വി അജിത്കുമാര്‍ സ്വാഗതവും സംഘം സെക്രട്ടറി ഒ.വി. ബിനേഷ് നന്ദിയും പറയും.